‘എഡിഎമ്മിന്റെ മരണത്തിൽ അന്വേഷണം വേണം എന്ന നിലപാടാണ് സർക്കാരിന്’; ടിപി രാമകൃഷ്ണൻ

T P RAMAKRISHNAN

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെയുള്ള കേസിൽ സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ.സംഭവത്തിൽ അന്വേഷണം വേണം എന്ന നിലപാടാണ് സർക്കാരിനെന്നും
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പൊലീസിന് നടപടികളുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പാർട്ടി കണ്ണൂർ ജില്ല നേതൃത്ത്വത്തിന് ഉചിതമായ നടപടി സ്വീകരിക്കാം. പൊലീസിന് സ്വതന്ത്രമായി നിലപാട് എടുക്കാമെന്നും പൊലീസിന് മറ്റ് നിർദേശം സർക്കാർ കൊടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ദിവ്യയെ സഹായിക്കുന്നില്ല. ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീഷ . മാധ്യമങ്ങൾ മനുഷ്യത്തപരമായ നിലപാട് സ്വീകരിക്കണമെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു.

ALSO READ; എഡിഎമ്മിൻ്റെ ആത്മഹത്യ; ദിവ്യയ്ക്ക് മുൻ‌കൂർ ജാമ്യമില്ല

അതേസമയം വിഷയത്തിൽ സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പാർട്ടി ഇക്കാര്യത്തിൽ യാതൊരു നിർദേശവും നൽകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News