ആര്യാടൻ ഷൗക്കത്തിനെതിരായ പി വി അൻവറിന്റെ പരിഹാസത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് കോൺഗ്രസ് നേതൃത്വം എന്ന് ടി പി രാമകൃഷ്‌ണൻ. അതിന് ശേഷം എൽ ഡി എഫ് അഭിപ്രായം പറയും എന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശനെതിരായ ആരോപണം തെളിവുണ്ടെന്ന് പറഞ്ഞാണ് അൻവർ ഉന്നയിച്ചത്. നിയമസഭാ രേഖകൾ അടക്കം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
also read: യു ഡി എഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവര്‍ യാത്ര ചെയ്യുന്നത്: എ വിജയരാഘവൻ
ആരോപണമുന്നയിച്ച സമയത്ത് അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. പി ശശിക്കെതിരായ അൻവറിന്റെ ആരോപണം അടിസ്ഥാന രഹിതം എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ അടക്കം അൻവർ നിർദ്ദേശിക്കുന്നതാണ് കാണുന്നത്, ഇക്കാര്യം തീരുമാനിക്കേണ്ടത് ആരാണെന്ന് യുഡിഎഫ് വ്യക്തമാക്കണം. അൻവർ ഇടതു മുന്നണിയിൽ നിന്ന് പുറത്ത് പോയതാണ് ,അൻവറിൻ്റെ നിലപാട് ഇടതുമുന്നണിയെ ഒരു തരത്തിലും ബാധിക്കില്ല എന്നും ടി പി രാമകൃഷ്‌ണൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here