വയനാട് പാർലമെൻറ് മണ്ഡലം സിപിഐയുടെ സീറ്റ്, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ ഉത്കണ്ഠപ്പെടേണ്ടതില്ല: ടി പി രാമകൃഷ്ണൻ

t p ramakrishnan

വയനാട് പാർലമെൻറ് മണ്ഡലം സിപിഐയുടെ സീറ്റാണ് എന്ന് ടി പി രാമകൃഷ്ണൻ. സ്ഥാനാർത്ഥിയുടെ പേര് സിപിഐ പ്രഖ്യാപിക്കും എന്നും സ്ഥാനാർത്ഥി പ്രഖ്യാപനം താമസിക്കുന്നതിൽ ഉൽകണ്ഠപ്പെടെണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘പാർട്ടിയിൽ വ്യക്തികൾ അല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്’: ബിനോയ് വിശ്വം

പാലക്കാട് ഇപ്പോഴൊന്നും പറയാൻ സാധ്യമല്ല, സരിന്റെ അഭിപ്രായം കേട്ടതിനു ശേഷം തീരുമാനം പറയാം എന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞത്.പാലക്കാട് ജില്ലാ കമ്മിറ്റി അവരുടെ അഭിപ്രായം പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുംനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പറയേണ്ടത് എന്നും അദ്ദേഹം പറഞ്ഞു .

കണ്ണൂർ പാർട്ടി നേതൃത്വമാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷയത്തിൽ അഭിപ്രായം പറയേണ്ടത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ച രീതി ശരിയല്ല എന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration