പി വി അൻവർ ശത്രുക്കളുടെ കൈയിലെ ആയുധമാണ്; മുഖ്യമന്ത്രിക്ക് നേരെയുള്ള കടന്നാക്രമണത്തിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യം: ടി പി രാമകൃഷ്ണൻ

TP Ramakrishnan

പി വി അൻവർ മുഖ്യമന്ത്രിക്ക് നേരെ നടത്തുന്ന കടന്നാക്രമണത്തിനു പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. അൻവറിൻ്റെ ഉദ്ദേശ്യം എന്തെന്ന് കൂടുതൽ വ്യക്തമാവുകയാണ്. ഇടതുമുന്നണിയുടെ ഭാഗമായ എം.എൽ.എ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. അൻവറിൻ്റെ പരാതിയിൽ പരിശോധന നടന്നു വരികയാണ്. ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൻവറിൻ്റെ കടന്നാക്രമണം. മുന്നണിയുടെയും സർക്കാരിൻ്റെയും തലവനാണ് മുഖ്യമന്ത്രി. അപ്പോൾ നേതൃത്വത്തെ തകർക്കുക എന്നതാണ് ലക്ഷ്യം.

Also Read: ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

പിണറായിയെ നേരത്തെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ല. അൻവറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കും. അൻവറിൻ്റെ നിലപാട് ജനങ്ങൾ തള്ളിക്കളയും. പൂരം അലങ്കോലപ്പെടുത്തി എന്നത് ശരിയാണ്. അത് ഗൗരവകരമായി അന്വേഷിക്കും. അൻവറിനെ പാർലിമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. പുറത്ത് പോകുകയാണെന്ന് അൻവറാണ് പറഞ്ഞത്.

Also Read: ആം ആദ്മിക്ക് നിർണായക ദിനം; അതിഷി മാർലെന ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും

പി വി അൻവർ ശത്രുക്കളുടെ കൈയ്യിലെ ആയുധമാണ്. കോൺഗ്രസ് സംസ്കാരം ഉണ്ടായിരുന്നയാളാണ് അൻവർ. കോടിയേരിയുടെ സംസ്കാരം കുടുംബവുമായും പാർട്ടിയുമായും ആലോചിച്ച് തീരുമാനിച്ച കാര്യമാണ്. പോരാളി ഷാജി സി.പി.ഐ.എമ്മിൻ്റെ ആധികാരികതയല്ല. പി. ശശിക്ക് ക്ലീൻ ചിറ്റ് നൽകിയത് പരാതി പരിശോധിച്ച ശേഷമാണ്. മുഖ്യമന്ത്രി എല്ലാവർക്കും പ്രാപ്യനാണ്. മുമ്പും മുഖ്യമന്ത്രിയുടെ ശോഭ കെടുത്തിയിട്ടുണ്ടല്ലോ. അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ തിളക്കത്തോടെ മുഖ്യമന്ത്രി വന്നിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ തിളക്കത്തോടെ മുഖ്യമന്ത്രി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News