ആത്മകഥാ വിവാദം; തെരഞ്ഞെടുപ്പ് ദിവസം വാർത്ത സൃഷ്ട്ടിച്ച് ജനങ്ങളിൽ തെറ്റിധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്: ടി പി രാമകൃഷ്ണൻ

tp

തെരഞ്ഞെടുപ്പ് ദിവസം വാർത്ത സൃഷ്ട്ടിച്ച് ജനങ്ങളിൽ തെറ്റിധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് ടി പി രാമകൃഷ്ണൻ. ആത്മകഥ വിവാദത്തിൽ ഇ.പി ജയരാജൻ കാര്യങ്ങൾ വിശദികരിച്ചിട്ടുണ്ട് എന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.ഇ പി ജയരാജൻ തന്നെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം എൽഡിഎഫ് നേടുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

also read: ആത്മകഥാ വിവാദം; ഇന്നത്തെ ദിവസം ഈ കാര്യം പുറത്ത് വന്നത് ആസൂത്രിതം: മന്ത്രി പി രാജീവ്

അതേസമയം സംഭവം വളരെ ആസൂത്രിതമായ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്നത്തെ ദിവസം ഈ കാര്യം പുറത്ത് വന്നത് ആസൂത്രിതമാണെന്നും ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് സ്ഥാനാർത്ഥിയെ സംബന്ധിച്ച വിവരങ്ങൾ ഒക്കെ പുസ്തകത്തിൻ്റെ നടുവിൽ വരുന്നു, ഇന്നത്തെ ദിവസം ഈ വാർത്ത വരുമ്പോൾ തന്നെ ഇതിന്റെ പുറകിൽ എന്താണെന്ന് എല്ലാവർക്കും അറിയില്ലേ എന്നും മന്ത്രി ചോദിച്ചു. ആസൂത്രിതമായ ഗൂഢാലോചന എങ്കിൽ സർക്കാർ പരിശോധിക്കുമോ എന്ന് ചോദ്യത്തിന് അത് നിങ്ങൾ ഉണ്ടാക്കുന്നതല്ലേ എന്നും അദ്ദേഹം മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News