“ബ്രിട്ടീഷ് ഭക്തരാണ് പിന്നീട് കെപിസിസി നേതാക്കളായത്‌”; രാഹുൽ ഗാന്ധി ഇരിക്കുന്ന വേദിയിൽ കോൺഗ്രസിനെതിരെ ടി പദ്മനാഭൻ

കോൺഗ്രസ് വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. ബ്രിട്ടീഷ് ഭക്തരാണ് പിന്നീട് കെ പി സി സി നേതാക്കളായതെന്ന് ടി പത്മനാഭൻ പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിലായിരുന്നു ടി പത്മനാഭന്റെ പരാമർശങ്ങൾ. ഗുരുവായൂർ സത്യാഗ്രഹികളുടെ കണ്ണിൽ ചുണ്ണാമ്പ് വെള്ളമൊഴിച്ചവരാണ് കോൺഗ്രസ് നേതാക്കളായതു എന്നും അദ്ദേഹം വിമർശിച്ചു.

ALSO READ: കേരളത്തെ മാലിന്യമുക്തമാക്കാൻ ഏറ്റവും വലിയ പങ്ക് വഹിച്ചത് സ്ത്രീകളാണെന്നതിന്റെ ഉദാഹരണമാണ് ഹരിതകർമ സേന; പി സതീദേവി

സ്വാതന്ത്ര്യത്തിന് പിന്നാലെ ഖദർ വസ്ത്രം സംഘടിപ്പിച്ച് കെ പി സിസി നേതാക്കളായി മാറുകയായിരുന്നു. കെ കേളപ്പനെ പോലെയുള്ളവരെ പിന്നിലേക്ക് തള്ളി മാറ്റിയാണ് ബ്രിട്ടീഷ് ഭക്തർ കെ പി സി സി നേതാക്കളായതെന്നും ടി പത്മനാഭൻ പറഞ്ഞു. ഇക്കാരണത്താലാണ് കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ സജീവമാകേണ്ടിയിരുന്ന താൻ അത് വേണ്ടെന്ന് വച്ചതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മൂന്നു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ചു

കണ്ണൂരിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയിൽ നിന്ന് പ്രിയദർശിനി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു ടി പത്മനാഭൻ.രാഹുൽ ഗാന്ധിയെ കൂടാതെ വേദിയിൽ എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ,കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News