ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ രാജ്യസഭാ അധ്യക്ഷന്റെ നടപടിയില്‍ വിമര്‍ശനവുമായി ടി. പത്മനാഭന്‍. ജോണ്‍ ബ്രിട്ടാസ് എംപി തെറ്റായ ഒരു കാര്യവും പറഞ്ഞിട്ടില്ല. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. ജോണ്‍ ബ്രിട്ടാസ് എംപിയുടെ നിലപാട് മലയാളിയെന്ന നിലയില്‍ അഭിമാനകരമാണെന്നും ടി പത്മാനഭന്‍ വ്യക്തമാക്കി. രാജ്യത്ത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്നും ഇന്ത്യ ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എഴുത്തുകാരന്‍ ടി പത്മനാഭന്‍ ചൂണ്ടിക്കാണിച്ചു.
പാര്‍ലമെന്റിന് പുറത്ത് അമിത്ഷായെ വിമര്‍ശിച്ചതിന്റെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എംപിയോട് വിശദീകരണം നേടിയ നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുകയാണ്. രാജ്യസഭാ ചെയര്‍മാന്റെ നടപടിക്കെതിരെ സിപിഐഎം രംഗത്ത് വന്നിട്ടുണ്ട്. മഹ്വ മെയ്ത്ര, കാര്‍ത്തി ചിദംബരം തുടങ്ങിയവര്‍ ജോണ്‍ ബ്രിട്ടാസിന് നോട്ടീസ് നല്‍കിയതില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേശീയ മാധ്യമങ്ങളായ ഡെക്കാണ്‍ ഹെറാള്‍ഡും ഇന്ത്യന്‍ എക്‌സ്പ്രസും ജോണ്‍ ബ്രിട്ടാസിനെതിരായ രാജ്യസഭാ ചെയര്‍മാന്റെ നടപടിയെ വിമര്‍ശിച്ച് മുഖപ്രസംഗം എഴുതിയിരുന്നു. ഫ്രീ പ്രസ് ജേര്‍ണലും നടപടിയെ വിമര്‍ശിക്കുന്ന നിലപാടുമായി രംഗത്ത് വന്നിരുന്നു.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കേരളത്തെ അധിക്ഷേപിച്ച് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എം പിയോട് നേരത്തെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ വിശദീകരണം തേടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here