വളരെ ചെറുപ്പം തൊട്ടേ എംടിയെ തനിയ്ക്ക് പരിചയമുണ്ടെന്ന് കഥാകൃത്ത് ടി. പദ്മനാഭൻ. എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ താനും ഏറെ ദുഃഖിതനാണ്. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ പഠിക്കുന്ന കാലം തൊട്ടേ എംടിയെ പരിചയമുണ്ടെന്നും അക്കാലത്ത് അദ്ദേഹത്തോടൊപ്പം ഒരേ കട്ടിലിൽ കിടന്നുറങ്ങിയ ഓർമ എന്നും എനിക്കുണ്ടാകുമെന്നും ടി പത്മനാഭൻ പറഞ്ഞു.
എംടിയുടെ ജ്യേഷ്ഠൻ എം.ടി.എന്‍ നായരിലൂടെയാണ് എംടിയെ പരിചയപ്പെടുന്നത്. എന്നേക്കാള്‍ മൂന്നോ നാലോ വയസ് കുറവാണ് എംടിയ്ക്ക്. എങ്കിലും ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അത് ഏറിയും കുറഞ്ഞും ഈ കാലമത്രയും നില നില്‍ക്കുകയും ചെയ്തിരുന്നു.
അദ്ദേഹം രോഗാതുരനാണെന്ന് അറിഞ്ഞിരുന്നു. പോയി കാണണം എന്നുണ്ടായിരുന്നു. എന്നാല്‍ ഞാനും വാര്‍ധക്യസഹജമായ പല അവശതകളാലും വിഷമിച്ചിരിക്കുകയാണ്. ഏതായാലും ഈയൊരു വിയോഗം നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം അകാല വിയോഗം എന്ന് തന്നെ പറയാം. ‘ആ നഷ്ടം അടുത്ത കാലത്തൊന്നും നികത്താന്‍ കഴിയില്ലെന്നും അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നെന്നും ടി. പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here