ചില മലയാളികളെക്കുറിച്ച് അഭിമാനം, ചിലരെ ഓർക്കുമ്പോൾ നാണിച്ച് തലതാഴ്ത്തേണ്ട സ്ഥിതി; ടി പത്മനാഭൻ

ഉന്നത സ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോൾ ചിലരെ ഓർത്ത് നാണിച്ച് തല താഴ്‌ത്തേണ്ട സ്ഥിതിയെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോഴും നിലപാടിൽ ഉറച്ച് നിന്ന ജോൺ ബ്രിട്ടാസ് എം പി മലയാളികൾക്ക് അഭിമാനമാണെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

ഭരണഘടന അനുവദിച്ച അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇന്ത്യ ഭരിക്കുന്ന പാർട്ടി ഇല്ലാതാക്കുകയാണെന്ന് ടി പത്മനാഭൻ പറഞ്ഞു. കേരളത്തിൻ്റെ അഭിമാനമായ ജോൺ ബ്രിട്ടാസ് എംപിക്ക് എതിരെയാണ് പുതിയ നീക്കം. അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ ബ്രിട്ടാസിനെതിരെ രാജ്യസഭാ അധ്യക്ഷൻ നോട്ടീസയച്ചിരിക്കുകയാണ്. ഭരണഘടന അനുസരിച്ച് തുടർന്നും അഭിപ്രായ പ്രകടനം നടത്തുമെന്നാണ് ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്. ബ്രിട്ടാസിൻ്റ നിലപാടിൽ മലയാളിയെന്ന നിലയിൽ അഭിമാനമുണ്ടെന്നും ടി പത്മനാഭൻ പറഞ്ഞു.

Also Read: അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ വേട്ടയാടുന്നു; ടി.പത്മനാഭന്‍

ഉന്നത സ്ഥാനത്തുള്ള ചില മലയാളികളെ ഓർത്ത് അഭിമാനിക്കുമ്പോൾ മറ്റ് ചിലരെ ഓർത്ത് നാണിച്ച് തല താഴ്‌ത്തേണ്ട അവസ്ഥയാണ്, സ്ഥാനമാനങ്ങൾക്ക് വേണ്ടി നിലപാട് സ്വീകരിച്ച പിടി ഉഷയെ ഓർത്ത് നാണിച്ച് തല താഴ്ത്തുന്നുവെന്നും ഗുസ്തി താരങ്ങൾക്ക് എതിരെ സംസാരിച്ച ഉഷയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ടി പത്മനാഭൻ പ്രതികരിച്ചു.

കണ്ണൂർ തളിപ്പറമ്പ് മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ടേണിങ് പോയിൻ്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലയാള കഥയുടെ കുലപതി. തളിപ്പറമ്പ് എം എൽ എ യും സി പിഐഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ മാസ്റ്റർ, ഗോപിനാഥ് മുതുകാട് തുടങ്ങിയവരും സംസാരിച്ചു.

Also Read: ‘ഇന്ത്യ ഇരുണ്ട കാലഘട്ടത്തില്‍’; അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്ന് ടി.പത്മനാഭന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News