ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ദാവൂദിൻ്റെയും ലോറൻസ് ബിഷ്ണോയുടെയും ചിത്രമുള്ള ടീ-ഷർട്ടുകൾ, കേസെടുത്ത് മുംബൈ പൊലീസ്

ദാവൂദും ലോറൻസ് ബിഷ്‌ണോയും ഉൾപ്പടെയുള്ള കൊടും ക്രിമിനലുകളുടെ ചിത്രങ്ങൾ പതിച്ച ടീ- ഷർട്ട് വിൽപ്പനയ്ക്ക് വെച്ചു,  ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള വെബ്‌സൈറ്റുകൾക്കെതിരെ കേസെടുത്ത് മുംബൈ സൈബർ പൊലീസ്. ഫ്‌ളിപ്കാർട്ട്, എറ്റ്‌സി, അലിഎക്‌സ്‌പ്രസ്, ടീഷോപ്പർ എന്നീ വെബ്സൈറ്റുകളിലാണ് ഓൺലൈൻ ജാഗ്രതാ പരിശീലനത്തിനിടെ മുംബൈ പൊലീസിൻ്റെ സൈബർ വിങ് ഉദ്യോഗസ്ഥർ ടീ-ഷർട്ടുകൾ വിൽപ്പനയ്ക്ക് വെച്ചതായി കണ്ടത്.  തുടർന്ന് വെബ്സൈറ്റുകൾക്കെതിരെ കേസെടുക്കുകയായിരുന്നു. “ക്രിമിനൽ വ്യക്തികളെ ആരാധിക്കുന്ന ഉൽപ്പന്നങ്ങൾ, അല്ലെങ്കിൽ അവരുടെ വികലമായ ചിത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇത്തരം ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ നൽകുന്നതെന്നും യുവ മനസ്സുകളെ ഇത്തരം കാര്യങ്ങൾ പ്രതികൂലമായി സ്വാധീനിക്കുമെന്നും സംഭവത്തിൽ കേസെടുത്ത മഹാരാഷ്ട്ര സൈബർ സെൽ പൊലീസ് പറഞ്ഞു.

ALSO READ: കാമുകിയുടെ അമ്മ ചികിൽസയിലിരിക്കെ മരിച്ചു, ആശുപത്രി ബോംബിട്ട് നശിപ്പിക്കുമെന്ന് കാമുകൻ്റെ വ്യാജ ഭീഷണി- അറസ്റ്റ്

ദാവൂദ് ഇബ്രാഹിമിൻ്റെ ഫോട്ടോയുള്ള ടീ-ഷർട്ട് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ 1500 രൂപയ്ക്കാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. 67 കാരനായ ദാവൂദ് ഇബ്രാഹിം 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലും മറ്റ് നിരവധി കേസുകളിലും ഇന്ത്യൻ ഏജൻസികൾ തിരയുന്ന ഒരു കുറ്റവാളിയാണ്. അതേസമയം, ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയി നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്. ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം ഫയൽ ചെയ്ത നിരവധി കേസുകളിൽ 70 ലധികം ക്രിമിനൽ കേസുകളിലാണ് അയാൾക്ക് ബന്ധമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News