ജനവാസ കേന്ദ്രത്തിനടുത്തേക്ക് സ്കൂൾ മാറ്റണമെന്ന വയനാട് മേപ്പാടി എരുമക്കൊല്ലിക്കാരുടെ ആവശ്യത്തിൽ എം എൽ എ ടി സിദ്ധിഖ് അവഗണന തുടരുന്നതായി ആക്ഷേപം. പഞ്ചായത്ത് പണം നൽകാത്തതിനാൽ ജീപ്പ് സർവ്വീസ് നിർത്തിയതിനെതുടർന്ന് അധ്യായനം മുടങ്ങിയ സ്കൂളാണിത്. രണ്ട് മാസത്തിനുള്ളിൽ പുതിയ സ്കൂൾ പ്രവൃത്തി ആരംഭിക്കുമെന്ന് ടി സിദ്ധീഖ് എംഎൽഎ ഉറപ്പ് നൽകിയിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് എരുമക്കൊല്ലി യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. വന്യമൃഗ ശല്യം അതിരൂക്ഷമാണിവിടെ. നൂറുകണക്കിന് കുട്ടികളുണ്ടായിരുന്ന ഇവിടെ ഇപ്പോൾ 42 പേർ മാത്രമാണുള്ളത്. ഇതോടെയാണ് സ്കൂൾ മാറ്റണമെന്ന ആവശ്യം ശക്തമായത്.
Also Read; ആലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
സ്കൂൾ നിർമിക്കാൻ ഭൂമി അനുവദിക്കാമെന്ന് തേയില എസ്റ്റേറ്റ് അധികൃതരും ഉറപ്പ് നൽകി. പകരം ഭൂമി നൽകുന്നതിലും ധാരണയായി. എന്നാൽ എംഎൽഎയും പഞ്ചായത്തും കാര്യമായ ഇടപെടൽ നടത്താത്തത് സ്കൂൾ മാറ്റത്തിന് തിരിച്ചടിയായി. ജൂണിൽ ‘സ്കൂൾ ലോഞ്ചിങ്’ എന്ന പേരിൽ എംഎൽഎ പരിപാടി സംഘടിപ്പിച്ചു. രണ്ടുമാസത്തിനകം പ്രവൃത്തി ആരംഭിക്കുമെന്നും എൽഎൽഎ പറഞ്ഞു. ആറ് മാസം പിന്നിട്ടെങ്കിലും ഭൂമി കെെമാറുന്നത് സംബന്ധിച്ച ധാരണപോലും ആയിട്ടില്ല.
Also Read; പയ്യന്നൂര്‍ സഹൃദയക്കൂട്ടത്തിന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം എന്‍ ശശിധരന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here