ടി സിദ്ധിഖ് വെറ്ററിനറി കോളേജ് ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗമാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. സർക്കാരിന്റേത് സുതാര്യമായ സമീപനമാണ്. സി പി ഐ എമ്മിനെ പ്രശ്നത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുണ്ട്. മജിസ്ട്രേറ്റിന്റെ വീട്ടിൽ പോയി എന്നത് തെറ്റായ പ്രചാരണമാണ്. അന്വേഷണത്തിൽ ആരും ഇടപെടുന്നില്ല. ടി സിദ്ധിഖിന്റെ ഒപ്പമുള്ളവർ കൊലപാതക കുറ്റത്തിന് ജയിലിൽ കിടന്നവരാണ്.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പ്രതിസന്ധി
ഹൈവേ റോബറിയിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ കോളേജിൽ അക്രമം നടത്തി. എം എൽ എ എന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൽ തെളിവ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഒളിപ്പിച്ചത് ചില കോൺഗ്രസ് നേതാക്കളുടെ വീടുകളിലാണ്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കേണ്ടതില്ല എന്നാണ് സി പി ഐ എം തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പൊലീസിന്റെ തെളിവെടുപ്പ്. ക്യാമ്പസിനുള്ളിലെ കുന്നിൻമുകളിലാണ് തെളിവെടുപ്പ് നടക്കുന്നത്. 16ന് രാത്രി 9 മണിക്ക് ശേഷം സിദ്ധാർത്ഥിനെ ആദ്യം എത്തിച്ചു മർദ്ദിച്ചത് ഈ കുന്നിൻ മുകളിൽ വച്ചാണ്. കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here