ടി20 ബൗളര്‍ ; ദീപ്തി ശര്‍മ്മ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്

വനിതാ ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ രണ്ടാം റാങ്കിങ്ങില്‍ എത്തി. ഏറ്റവും പുതിയ റാങ്കിംഗ് ലിസ്റ്റിലാണ് ദീപ്തിയുടെ നേട്ടം. ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ എക്ലെസ്റ്റോണാണ്. താരം ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ദീപ്തി മൂന്നാം സ്ഥാനത്ത്.

ടി20 വനിതാ ബൗളിങ് റാങ്കിങില്‍ പത്താം സ്ഥാനത്തേക്ക് എത്തിയ രേണുക സിങാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് രേണുകയുടെ നേട്ടം.

Also Read: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: ഐ.എന്‍.എല്‍

ടി20 ബാറ്റര്‍ റാങ്കിങില്‍ ഇന്ത്യയുടെ സ്മൃതി മന്ധാന നാലാം റാങ്ക് നിലനിര്‍ത്തി. ആദ്യ പത്തില്‍ ഇടമുള്ള ഏക ഇന്ത്യന്‍ ബാറ്ററും സ്മൃതി തന്നെ. ജെമിമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ യഥാക്രമം 13, 16, 17 സ്ഥാനങ്ങളില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News