ടി20 പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിനായ് ഇന്ത്യ ഇന്ന് വെസ്റ്റെൻഡീസിനെ നേരിടും. ആദ്യ മത്സരത്തിലെ തോൽവിക്ക് ജയത്തിലൂടെ മറുപടി നൽകി കൊണ്ട് പരമ്പരയിലേക്ക് തിരിച്ച് വരുന്നതിനായാണ് നായകൻ ഹർദിക് പാണ്ഡ്യയും സംഘവും വെസ്റ്റൻഡീസിനെതിരായ രണ്ടാം ടി 20 മത്സരത്തിനായി ഇറങ്ങുക. ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും ഒരു പോലെ നിറം മങ്ങിയതാണ് കഴിഞ്ഞ മത്സരത്തിൽ വെസ്റ്റൻഡീസിനെതിരെ ഇന്ത്യക്ക് വിനയായത്. ആദ്യ മത്സരത്തിൽ ടീമിൽ ഇടം നേടാനാവാതെ പോയ യുവതാരം യശ്വസി ജെയ്സ്വാൾ ടീമിൽ ഇടം പിടിച്ചേക്കും.
Also Read: കാര്‍ തടഞ്ഞു നിര്‍ത്തി നാലര കോടി രൂപ കവര്‍ച്ച നടത്തിയ കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
ആദ്യ മത്സരത്തിൽ നിറംമങ്ങിയെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ തുടർച്ചയായ രണ്ടാം മത്സരത്തിലും ടീമിൽ പിടിക്കാനാണ് സാധ്യത. ബൗളിംഗ് നിരയിൽ കഴിഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റെടുത്ത എടുത്ത അർഷ്ദീപ് സിംഗും യൂസേന്ദ്ര ചഹാലുമായിരിക്കും ഇന്ത്യൻ ബൗളിംഗിനെ നയിക്കുക. മറുവശത്ത് നിക്കോളാസ് പൂരനും റോവ്മാൻ പവലും തന്നെയാകും വെസ്റ്റൻഡീസ് ബാറ്റിംഗിന് ചുക്കാൻ പിടിക്കുക. റോമാരിയൊ ഷെപ്പേർഡും ജേസണ്‍ ഹോൾഡറുമായിരിക്കും വെസ്റ്റെൻഡീസ് ബൗളിംഗിനെ നയിക്കുക.അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിലെ ജയവുമായി വെസ്റ്റൻഡീസാണ് മുന്നിൽ. ഇതിനിടെ ഒന്നാം ട്വന്റി 20 മത്സരത്തിൽ, കൃത്യസമയത്ത് ഓവർ എറിഞ്ഞുതീർക്കാത്തതിന് ഇരുടീമുകൾക്കും പിഴ.നിശ്ചിതസമയത്ത് എറിയേണ്ടതിലും ഒരു ഓവർ കുറച്ചെറിഞ്ഞ ഇന്ത്യയ്ക്ക് മാച്ച്ഫീസിന്റെ അഞ്ചുശതമാനം പിഴയും രണ്ട് ഓവർ കുറച്ചെറിഞ്ഞ വെസ്റ്റ് ഇൻഡീസിന് മാച്ച് ഫീസിന്റെ പത്തുശതമാനവുമാണ് പിഴ വിധിച്ചിക്കുന്നത്.ഗുയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം അരങ്ങേറുക.
Also Read: 18 വർഷത്തെ ഇടവേള, അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു; വിനയൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here