ടി20 പോരാട്ടം; പരമ്പര നേടാന്‍ ഇന്ത്യ, മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഓസ്‌ട്രേലിയ

ഇന്ത്യ ഓസ്ട്രേലിയ ടി20 പോരാട്ടം ഇന്ന് ഗുഹാവത്തിയില്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ഇന്ന്. മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ.

ഓസ്ട്രേലിയക്ക് ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ട്രാവിസ് ഹെഡ്ഡ് ഓസീസ് നിരയിലേക്ക് തിരിച്ചെത്തും. ബാറ്റിങ് നിര ഫോമിലാണെങ്കിലും ബൗളിങ് നിരയ്ക്ക് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയാത്തതാണ് ഓസ്‌ട്രേലിയയുടെ ആശങ്ക.

Also Read: ഗാസയിലെ വെടി നിര്‍ത്തല്‍ 2 ദിവസം കൂടി നീട്ടാന്‍ ധാരണ

നായകനെന്ന നിലയില്‍ ആദ്യ കിരീട നേട്ടമെന്ന അപൂര്‍വ അവസരത്തിനു മുന്നിലാണ് സൂര്യകുമാര്‍ യാദവ്. ഫിനിഷറെന്ന നിലയില്‍ റിങ്കു സിങ് വെട്ടിത്തിളങ്ങുന്നതു ടി20 ലോകകപ്പ് അടുത്തു നടക്കാനിരിക്കെ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News