ടി20 പരമ്പര; രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 2 വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യക്കെതിരെ ജയം സ്വന്തമാക്കിയത്. 5 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്.

Also Read: സൗദിയില്‍ വനിതാ ടാക്‌സിയിൽ പുരുഷനും യാത്ര ചെയ്യാം; ഒരു സ്ത്രീ കൂടെയുണ്ടാവണം

അര്‍ധസെഞ്ച്വറിയുമായി നിക്കോളാസ് പൂരന്‍ നിറഞ്ഞാടിയ ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റീന്‍ഡീസിന് ജയം.2 വിക്കറ്റിനാണ് വെന്‍ഡീസ് ജയം സ്വന്തമാക്കിയത്. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്. 5 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 2 ജയവുമായി വെസ്റ്റിന്‍ഡീസാണ് മുന്നില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ നിക്കോളാസ് പൂരന്റെ ബാറ്റിംഗ് മികവിലാണ് വെസ്റ്റെിന്‍ഡീസ് ജയം സ്വന്തമാക്കിയത്. 6 സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നിക്കോളാസ് പൂരന്റെ ഇന്നിംഗ്‌സ്.

അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. വെസ്റ്റിന്‍ഡീസിനായ് അക്കേല്‍ ഹുസൈനും റൊമാരിയോ ഷെപ്പേര്‍ഡും 2 വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം ആഗസ്റ്റ് 8 ന് ഗുയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News