ടി20 ലോകകപ്പ്: മരണഗ്രൂപ്പില്‍ ഇന്ത്യന്‍ വനിതകളുടെ സാധ്യത ഇനി ഇങ്ങനെ

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വന്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ വനിതകളുടെ നിലനില്‍പ്പ് അടുത്ത മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം. ന്യൂസിലാന്‍ഡിനോട് 58 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് -2.900 റണ്‍റേറ്റാണുള്ളത്. ശക്തരായ ടീമുകളുള്ള മരണഗ്രൂപ്പിലാണ് ഇന്ത്യയെന്നത് ശക്തമായ പോരാട്ടമാണ് മുന്നിലുള്ളതെന്ന് കാണിക്കുന്നു.

also read: ടി20 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം
പാക്കിസ്ഥാനും ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയും ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയുമാണ് മറ്റ് ടീമുകള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രമാണ് സെമി ഫൈനലിലെത്തുകയുള്ളൂ. ഞായറാഴ്ച പാക്കിസ്ഥാനെയും ഒമ്പതാം തീയതി ശ്രീലങ്കയെയും മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയാലേ ഇന്ത്യക്ക് സാധ്യതയുള്ളൂ.ഈ വിജയങ്ങളിലൂടെ ഇന്ത്യക്ക് നാല് പോയിന്റ് ലഭിക്കുക മാത്രമല്ല, റണ്‍ റേറ്റ് മെച്ചപ്പെടുത്താനുമാകും. ഇന്ത്യയുടെ അവസാന മത്സരം ആറുതവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുമായാണ്. ഈ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെടേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News