‘കുഴല്‍ അത് നാടന്‍ ആയാലും കോട്ടിട്ടതായാലും ഉള്ള് പൊള്ളയാണ്, ഒന്നമര്‍ത്തിപ്പിടിച്ചാല്‍ പൊടിഞ്ഞുപോകും’: ടി വി രാജേഷ്

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായി മാത്യു കുഴല്‍നാടന്‍ കൊടുത്ത ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് നിരവധി പേരാണ് കുഴല്‍നാടനെതിരെ ട്രോളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ കുഴല്‍നാടനെ പരിഹസിച്ച് ഫോസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആക്ടിങ് സെക്രട്ടറിയായ ടിവി രാജേഷ്. കുഴല്‍ അത് നാടന്‍ ആയാലും കോട്ടിട്ടതായാലും ഉള്ള് പൊള്ളയാണ്. ഒന്നമര്‍ത്തിപ്പിടിച്ചാല്‍ പൊടിഞ്ഞുപോകുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുഴലപ്പം കാണാന്‍ നല്ലതാണ്
കഴിക്കാനും കൊള്ളാം
പക്ഷെ, ഒന്നമര്‍ത്തിപ്പിടിച്ചാല്‍
പൊടിഞ്ഞുപോകും..
കറുത്ത കോട്ട്
കറുത്ത ഷൂസ്
കൈയ്യിലൊരു കറുത്ത പെട്ടി
കറുത്ത കണ്ണട
വെല്ലുവിളി
പത്ര സമ്മേളനം
ഫാന്‍സിന്റെ പക്കമേളം
അവസാനം പവനാഴി ശവമായി
തെളിവില്ല വെളിവുമില്ല
കുഴല്‍ അത് നാടന്‍ ആയാലും കോട്ടിട്ടതായാലും
ഉള്ള് പൊള്ളയാണ്..
ഒന്നമര്‍ത്തിപ്പിടിച്ചാല്‍ പൊടിഞ്ഞുപോകും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News