സിംബാ‌ബ്‌വെക്കെതിരെ ടി20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

ടി20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. സിംബാ‌ബ്‌വെക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി ആണ് നേരിട്ടത്.എന്നാൽ രണ്ടും മൂന്നും മത്സരങ്ങളിലെ ജയവുമായി പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയും സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന താരങ്ങൾ.ബാറ്റിംഗ് നിരയില്‍ ഗില്‍, ജയ്സ്വാള്‍, അഭിഷേക്, റുതുരാജ്, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ശിവം ദുബെ എന്നിവർ തുടരാനാണ് സാധ്യത.സ്പിന്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മറ്റൊരു യുവതാരം വാഷിംഗ്ടണ്‍ സുന്ദറാണ്.

ALSO READ: രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളുടെ സേവനങ്ങൾക്ക് തടസം നേരിട്ടേക്കും

മൂന്ന് കളികളിൽ 4.5 ഇക്കോണമിയില്‍ ആറ് വിക്കറ്റാണ് സുന്ദര്‍ നേടിയത്. ബൗളിംഗ് നിരയില്‍ ആവേശ് ഖാന് പകരം മുകേഷ് കുമാര് തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. സ്പിന്‍ നിരയില്‍ രവി ബിഷ്ണോയ് തുടരും. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാൻ സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ക്കും ഇന്നത്തെ പ്രകടനം നിർണായകമാകും.

ALSO READ: മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ണൂരിൽ നിധികുംഭം ലഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News