ലോകകപ്പ് ആവേശം ആരംഭിച്ചു; സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് വെസ്റ്റ് ഇന്‍ഡീസ്

കൗണ്‍ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്തൊരു ടി20 ലോകകപ്പിനായി കാത്തിരിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ് സന്നാഹ മത്സരം. കരുത്തരായ ഓസ്‌ട്രേലിയെ തോല്‍പ്പിച്ച് വലിയ വെല്ലുവിളിയാണ് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയിരിക്കുന്നത്. 35 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചത്. തുടരെ തുടരെ ടി 20 മത്സരങ്ങളില്‍ വിജയക്കൊടി പാറിക്കുകയാണ് വിന്‍ഡീസ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നില്‍ മൂന്ന് പോരാട്ടവും ജയിച്ച് പരമ്പര തൂത്തുവാരിയാണ് അവര്‍ ഓസീസിനെ നേരിടാനിറങ്ങിയത്.

ALSO READ:  കുഴൽനാടൻ വിളിച്ച യോഗത്തിൽ കുഴൽനാടനെ തന്നെ വിലക്കി; അവസാന ദിവസം എംഎൽഎയെ തടഞ്ഞത് ആർഡിഒ

നിശ്ചിത ഓവറില്‍ കരീബിയന്‍സ് അടിച്ചുകൂട്ടിയത് 257 റണ്‍സാണ്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഈ റണ്‍സ് അവര്‍ നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെ എടുക്കാന്‍ സാധിച്ചുള്ളു. 25 പന്തില്‍ എട്ട് സിക്‌സും അഞ്ചു ഫോറും അടിച്ച് 75 റണ്‍സ് നേടിയ നിക്കോളാസ് പൂരാന്‍ ഇപ്പോഴും കിടിലന്‍ ഫോമിലാണെന്ന് ഈ മത്സരത്തോടെ ബോധ്യമായി.

ALSO READ:  ‘മഹാത്മാ ഗാന്ധിയെ നിന്ദിച്ച മോദിക്കെതിരെ പരാതി’, ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍ ആണ് പരാതിക്കാരൻ

ക്യാപ്റ്റന്‍ റോവ്മാന്‍ പവലും അര്‍ധ സെഞ്ച്വറി നേടി. താരം 25 പന്തില്‍ നാല് വീതം സിക്സും ഫോറും സഹിതം 52 റണ്‍സെടുത്തു. മറുപടി പറയാനിറങ്ങിയ ഓസീസിനായി ജോഷ് ഇംഗ്ലിസ് അര്‍ധ സെഞ്ച്വറി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News