T-20 വനിതാ ലോകകപ്പ്: സെമി പ്രതീക്ഷയിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

wpmen-t20-india

T-20 വനിതാ ലോകകപ്പിൽ സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകീട്ട് 7.30നാണ് മത്സരം. ഇന്ത്യക്ക് നിലവിൽ റൺ റേറ്റ് കുറവാണ്. ശ്രീലങ്കയെ വൻ മാർജിനിൽ തോൽപ്പിച്ചാലെ ഇന്ത്യക്ക് സെമി സാധ്യത നില നിർത്താനാവൂ.

ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയം രുചിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ കീഴ്‌പ്പെടുത്തിയിരുന്നു. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്നത്തെ മത്സരം കഴിഞ്ഞാൽ, നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ അടുത്ത എതിരാളി.
ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പിൽ അപരാജിത മുന്നേറ്റമാണ് ഓസ്ട്രേലിയ നടത്തുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News