ടി20 വനിതാ ലോകകപ്പ്, പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ

Womens t20 worldcup India vs Pakisthan

പാകിസ്ഥാനെതിരായ ​ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം 106 റൺസ്. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യൻ ബോളർമാർ എറിഞ്ഞിടുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത അരുന്ധതി റെഡ്ഡിയാണ് പാകിസ്ഥാനെ തകർക്കുന്നതിൽ നേതൃത്വം നൽകിയത്. ആദ്യ ഓവറില്‍ പാകിസ്ഥാന്റെ ഗുല്‍ ഫെറോസയെ (0) ബൗള്‍ഡാക്കി രേണുക സിംഗാണ് ഇന്ത്യൻ ബൗളിങ്ങിന്റെ ആക്രമണം ആരംഭിച്ചത്. 28 റണ്‍സെടുത്ത് നിദ ദര്‍ മാത്രമാണ് പാകിസ്ഥാൻ നിരയിൽ ഭേ​ദപ്പെട്ട സ്കോർ നേടിയത്.

Also Read: ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച് മലയാളിതാരം സജന സജീവൻ, ഇന്ത്യക്കെതിരെ തുടക്കം പതറി പാകിസ്ഥാൻ

ഏഴിന് 71 എന്ന നിലയിൽ കിടന്ന പാകിസ്ഥാനെ നിദ – അറൂബ് ഷാ (14) എന്നിവര്‍ നടത്തിയ ചെറുത്ത്നിൽപ്പാണ് സ്‌കോര്‍ബോർഡ് 100 കടക്കാൻ സഹായിച്ചത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 105 റൺസിന് പാകിസ്ഥാന്റെ പോരാട്ടം ആവസാനിച്ചു. നിദ ദറിനെ അവസാന ഓവറിൽ അരുന്ധതി റെഡ്ഡി പുറത്താക്കി. മലയാളിതാരം ആശ ശോഭന 24 റൺസ് വിട്ട് നൽകി ഒരു വിക്കറ്റ് നേടിയിട്ടുണ്ട്. ഇതുവരെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 3 ഓവറിൽ 14 റൺസെടുത്തിട്ടുണ്ട്.

Also Read: കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇറാനി കപ്പ് മുംബൈക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News