ഈ ബാഡ്മിന്റണ്‍ താരം ഇനി താപ്സിക്ക് സ്വന്തം

നടി താപ്‌സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലാണ്. വിവാഹചടങ്ങുകള്‍ നടന്നത് രാജസ്ഥാനിലെ ഉദയ്പൂരിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ALSO READ: ‘കൈക്ക് കുത്തിയാൽ ഇന്നല്ലെങ്കിൽ നാളെ താമര വിരിയും’, പൈവളിഗെയിലും കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക്: മന്ത്രി പി രാജീവ്

പത്ത് വര്‍ഷത്തോളമായി ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി താപ്‌സി പ്രണയത്തിലാണ്. മാതിസിനെ ആദ്യമായി കണ്ടുമുട്ടിയത് ബോളിവുഡിലെ തന്റെ ആദ്യചിത്രം ‘ചാഷ്‌മേ ബദ്ദൂര്‍’ ചെയ്ത വര്‍ഷത്തിലാണ് എന്ന് താപ്‌സി പറഞ്ഞിരുന്നു.

ALSO READ: ‘സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ ആണ്’; അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ

താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ്. ഷാരൂഖ് ഖാന്‍ നായകനായ ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം കൈവരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News