ചെറുപ്രായത്തില്‍ തന്നെ ‘താരേ സമീന്‍ പര്‍’ എന്ന ചിത്രത്തിലൂടെ ലോകം മുഴുവന്‍ അറിയപ്പെട്ട താരമാണ് ദര്‍ശീല്‍ സഫാരി. സ്വപ്നസമാനമായ ആ തുടക്കവും പിന്നീട് വന്ന പ്രശസ്തിയും ആ ബാലന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഏറെ മാനസിക പ്രശ്‌നങ്ങല്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. ചുറ്റുമുള്ള എല്ലാവരും താന്‍ അത്ഭുതങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചപ്പോള്‍, ആ പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയരാന്‍ കഴിയുമോ എന്ന ആശങ്കയാണ് തന്നെ പിടികൂടിയതെന്ന് ദര്‍ശീല്‍ പറയുന്നു.
‘സ്‌കൂള്‍ പഠനം പൂര്‍ത്തിയായപ്പോള്‍, ജീവിതത്തില്‍ നിന്ന് എനിക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാനും ആത്മപരിശോധന നടത്താനും ഒരു ഇടവേള എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു, ‘ സിദ്ധാര്‍ത്ഥ് കാനനോട് സംസാരിക്കവെ ദര്‍ശീല്‍ പറഞ്ഞു.
Also Read: വാക്കുകൾ അൽപ്പം കടന്നുപോയി; ഒടുവിൽ ജയിൽ വാസവും നാടുകടത്തലും ശിക്ഷ
ഒടുവില്‍ തിയേറ്ററാണ് തന്റെ തട്ടകം എന്നു കണ്ടെത്തിയ ദര്‍ശീല്‍ 7-8 വര്‍ഷക്കാലം ലീവെടുത്ത് സ്റ്റേജില്‍ മാത്രം പെര്‍ഫോം ചെയ്തു. തന്റെയുള്ളിലെ നടനെ കണ്ടെത്തിയതിനു ശേഷം തിരക്കഥകള്‍ക്കായി അലയാന്‍ തുടങ്ങി.
തനിക്ക് 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ആളുകള്‍ തന്നെ സ്നേഹത്തോടെ സമീപിക്കുമ്പോള്‍ താനാകെ വീര്‍പ്പുമുട്ടിയിരുന്നുവെന്നും ദര്‍ശീല്‍ പറയുന്നു. ”എല്ലാ ദിവസവും ഞാന്‍ വീട്ടില്‍ പോയി കരയും. എന്റെ അച്ഛനമ്മമാരുടെയും മുത്തശ്ശിമാരുടെയും പ്രായത്തിലുള്ളവരൊക്കെ നിത്യേന വന്ന് എന്നോട് വളരെയധികം സ്‌നേഹം കാണിക്കും. എല്ലാം എന്റെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടായിരുന്നു, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്താണ് ഈ ഹൈപ്പിനു പിന്നിലെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല, മാതാപിതാക്കളോട് തന്റെ പ്രശ്‌നം തുറന്നു പറയുന്നതുവരെ, ഏകദേശം ഒരു വര്‍ഷത്തോളം താന്‍ വീട്ടില്‍ പോയി നിരന്തരം കരയുമായിരുന്നുവെന്ന് ദര്‍ശീല്‍ പറയുന്നു.
Also Read: വീണ്ടും തട്ടിപ്പ്; അഖില്‍ സജീവനും യുവമോര്‍ച്ച നേതാവിനുമെതിരെ ഒരു കേസ് കൂടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here