തൊണ്ണൂറ്റി നാല് കിലോമീറ്റര്‍ റേഞ്ചുമായി ഇന്ത്യ പിടിക്കാന്‍ ഗോഗോറോ

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പിടിക്കാന്‍ തായ് വാന്‍ കമ്പനി. തായ് വാനിലെ ബാറ്ററി സ്വാപ്പിംഗ് ഇക്കോസിസ്റ്റം സ്പെഷ്യലിസ്റ്റായ ഗോഗോറോയാണ് തങ്ങളുടെ പുതിയ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഗോഗോറോ 2, ഗോഗോറോ 2 പ്ലസ് എന്നീ രണ്ട് മോഡലുകളാണ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറിന് ശേഷം ഗോഗോറോയുടെ സൂപ്പര്‍സ്പോര്‍ട്ട് മോഡലും ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമായാണ് ഗോഗോറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണി പിടിക്കാന്‍ എത്തുന്നത്. ഗോഗോറോ 2വിന് 85 കിലോമീറ്റര്‍ റേഞ്ചാണ് കമ്പിനി അവകാശപ്പെടുന്നത്. ഗോഗോറോ 2 പ്ലസിന് 94 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നും കമ്പനി പറയുന്നു. രണ്ട് വേരിയന്റുകളുടെയും പരമാവധി വേഗത മണിക്കൂറില്‍ 87 കിലോമീറ്ററാണ്.

ഫിംഗര്‍പ്രിന്റ്, ഫേസ്-ഐഡി, സിരി വോയ്സ് കമാന്‍ഡ് എന്നിവ വഴിയുള്ള ബയോ ഓതന്റിക്കേഷന്‍ പോലുള്ള വിപുലമായ സാങ്കേതിക സവിശേഷതകള്‍ രണ്ട് വേരിയന്റുകള്‍ക്കുമുണ്ട്. നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളുള്ള സ്പോര്‍ട്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീനും രണ്ട് മോഡലുകള്‍ക്കുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News