എം മുകുന്ദന് തകഴി പുരസ്‌കാരം

സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തകഴി സ്മാരകം ഏര്‍പ്പെടുത്തിയ തകഴി പുരസ്‌കാരത്തിന് നോവലിസ്റ്റ് എംമുകുന്ദന്‍ അര്‍ഹനായി.

മലയാള സാഹിത്യത്തിന് നല്‍കുന്ന സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 17ന് തകഴിയുടെ ജന്മദിനത്തില്‍ തകഴി ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര വിതരണം ചെയ്യുമെന്ന് സ്മാരക സമിതി ചെയര്‍മാന്‍ ജി സുധാകരന്‍, സെക്രട്ടറി കെ ബി അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News