ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകൾ സ്വീകരിച്ചു; മന്ത്രി പി രാജീവ്

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പി രാജീവ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്‌നി സുരക്ഷയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും നേരിട്ട് വിലയിരുത്തുകയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരുകയും ചെയ്തുവെന്ന് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ: അട്ടപ്പാടി ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി

തീപിടത്തമുണ്ടായ സന്ദര്‍ഭത്തില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. ബയോ മൈനിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കി. ജൂണ്‍ മാസത്തോടെ 30 ശതമാനം അവശിഷ്ടങ്ങള്‍ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

വാഹനങ്ങള്‍ ബ്രഹ്‌മപുരത്ത് എത്തിച്ചേരുന്നതിനുള്ള റോഡ് ആക്‌സസ് 85 ശതമാനം പൂര്‍ത്തിയാക്കി. ഉള്‍വശത്തേക്കുള്ള റോഡുകളും രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. പൂര്‍ത്തിയായ റോഡുകളില്‍ ഫയര്‍ എന്‍ജിന്‍ എത്തുന്നതിന് പര്യാപ്തമാണോ എന്ന് പരിശോധിക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഉള്ളിലേക്കുള്ള ബാക്കിയുള്ള റോഡുകള്‍ നിര്‍മ്മിക്കുക. 30 സ്ട്രീറ്റ് ലൈറ്റുകള്‍ രണ്ടാഴ്ചയ്ക്കകം കോര്‍പ്പറേഷന്‍ സ്ഥാപിക്കുമെന്നും അവിടെ കൊണ്ടുവരുന്ന പദ്ധതികളും മന്ത്രി പോസ്റ്റിൽ പറഞ്ഞു.

ALSO READ: കുറഞ്ഞവിലയിൽ സ്വന്തമാക്കാം ഇവി സ്കൂട്ടർ; വൻ ഓഫറുമായി കമ്പനി

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കഴിഞ്ഞ മാര്ച്ചില് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്ത്തിക്കാതിരിക്കാന് കര്ശനമായ മുന്കരുതല് നടപടികള് സ്വീകരിച്ചിട്ടുണ്ട്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്‌നി സുരക്ഷയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും ഇന്ന് നേരിട്ട് വിലയിരുത്തുകയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരുകയും ചെയ്തു.
തീപിടത്തമുണ്ടായ സന്ദര്ഭത്തില് കണ്ടെത്തിയ പോരായ്മകള് പരിഹരിക്കാന് സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. ബയോ മൈനിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കി. ജൂണ് മാസത്തോടെ 30 ശതമാനം അവശിഷ്ടങ്ങള് മാറ്റാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനങ്ങള് ബ്രഹ്‌മപുരത്ത് എത്തിച്ചേരുന്നതിനുള്ള റോഡ് ആക്‌സസ് 85 ശതമാനം പൂര്ത്തിയാക്കി. ഉള്വശത്തേക്കുള്ള റോഡുകളും രണ്ടാഴ്ചയ്ക്കകം പൂര്ത്തിയാക്കും. നിലവില് പൂര്ത്തിയായ റോഡുകളില് ഫയര് എന്ജിന് എത്തുന്നതിന് പര്യാപ്തമാണോ എന്ന് അടുത്ത ദിവസം പരിശോധിക്കും. ഫയര് ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ മേല്നോട്ടത്തിലായിരിക്കും ഉള്ളിലേക്കുള്ള ബാക്കിയുള്ള റോഡുകള് നിര്മ്മിക്കുക. 16 ടണ്, 25 ടണ് ഫയര് എന്ജിനുകള്ക്ക് പര്യാപ്തമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കും. 30 സ്ട്രീറ്റ് ലൈറ്റുകള് രണ്ടാഴ്ചയ്ക്കകം കോര്പ്പറേഷന് സ്ഥാപിക്കും.
ടാങ്കുകളും ജലസംഭരണികളും ഹൈഡ്രന്റുകളും പ്രവര്ത്തന സജ്ജമാകുന്നതോടെ അകത്തേക്ക് ഫയര് എന്ജിനുകള് ഓടിക്കേണ്ടി വരില്ല. അഞ്ച് ഹൈഡ്രന്റുകളാണ് നിലവിലുള്ളത്. ഇതില് മൂന്നെണ്ണമാണ് പ്രവര്ത്തിക്കുന്നത്. രണ്ടെണ്ണം രണ്ടു ദിവസത്തിനകം അറ്റകുറ്റപ്പണി പൂര്ത്തിയാക്കി പ്രവര്ത്തന സജ്ജമാക്കും. 75 ലക്ഷം രൂപ ചെലവില് 12 ഹൈഡ്രന്റുകള് അധികമായി സ്ഥാപിക്കും. മൊത്തം കവറേജിനുള്ള ടെന്ഡര് നടപടികള് പൂര്ത്തിയാക്കി രണ്ടാഴ്ചയ്ക്കകം ഇവ സ്ഥാപിക്കും. നിലവില് 50000 ലിറ്ററിന്റെ ഒരു ടാങ്കാണ് നിര്മ്മിച്ചിട്ടുള്ളത്. 50000 ലിറ്ററിന്റെ മൂന്ന് ടാങ്കുകള് കൂടി അടിയന്തിരമായി നിര്മ്മിക്കും. 2 ലക്ഷം ലിറ്റര് ജലം ശേഖരിക്കാന് കഴിയും. മൂന്ന് മോട്ടോറുകള് പ്രവര്ത്തിക്കുന്നുണ്ട്.
ഒന്പത് ക്യാമറകളും ബയോമൈനിംഗുമായി ബന്ധപ്പെട്ട 12 ക്യാമറകളും ഉള്പ്പടെ 21 ക്യാമറകള് ഇപ്പോള് പ്രവര്ത്തിക്കുന്നുണ്ട്. ക്യാമറകളുടെ ആക്‌സസ് ഫയറിനും പോലീസിനും നല്കാനും തീരുമാനിച്ചു.
25 ഫയര് വാച്ചര്മാരെ കോര്പ്പറേഷന് നിയോഗിച്ചിട്ടുണ്ട്. നിലവിലുള്ള മാലിന്യങ്ങള് നീക്കുന്നതില് കോര്പ്പറേഷന് സ്തുത്യര്ഹമായ പ്രവര്ത്തനമാണ് കാഴ്ചവെക്കുന്നത്. ഫയര് വാച്ചര്മാര്ക്കാവശ്യമായ പരിശീലനം 22 ന് ഫയര് ഫോഴ്‌സിന്റെ നേതൃത്വത്തില് നടക്കും. രണ്ട് ഹെല്ത്ത് ഓഫീസര്മാര് ഇതിന്റെ മേല്നോട്ടം വഹിക്കും. വെള്ളം നനയ്ക്കുന്നതിനായി അഞ്ച് ടീമുകളാണുള്ളത്. ഇതിന് അഞ്ചു ടീമുകളെ കൂടി നിയോഗിച്ച് 10 ടീമുകളെ ഏര്പ്പെടുത്തും.
വാച്ച് ടവര് കാര്യക്ഷമമായി പ്രവര്ത്തിക്കുന്നുണ്ട്. 80 ശതമാനം കവറേജ് വാച്ച് ടവറില് നിന്ന് ലഭിക്കുന്നുണ്ട്. ഇവിടെ നിന്ന് കൃത്യമായ സന്ദേശങ്ങള് നല്കുന്നതിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള 50 ടണ് ശേഷിയുള്ള രണ്ട് ബിഎസ്എഫ് പ്ലാന്റുകള് മാര്ച്ചില് പ്രവര്ത്തനമാരംഭിക്കും. 100 ടണ് മാലിന്യം ഇതുവഴി സംസ്‌കരിക്കാന് കഴിയും. കോര്പ്പറേഷന്റെ വിന്ഡ്രോ പ്ലാന്റ് അറ്റകുറ്റപ്പണിയും ഉടന് ആരംഭിക്കും. ഇവിടെയും 50 ടണ് മാലിന്യം സംസ്‌കരിക്കാന് കഴിയും.
ബിപിസിഎല്ലിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഒരു വര്ഷത്തിനകം പൂര്ത്തീകരിക്കും. കണ്സള്ട്ടന്റിനെ നിശ്ചയിച്ച് ഈയാഴ്ച തന്നെ ടെന്ഡര് നല്കും. പ്ലാന്റ് പൂര്ത്തിയാകുന്നതോടെ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരമാകും. ഈ പ്ലാന്റ് പൂര്ത്തിയാകുന്നതോടെ സമീപത്തെ നഗരസഭകളില് നിന്നുള്ള മാലിന്യവും ഇവിടെ സംസ്‌കരിക്കാനാകും. ഇതിനായി ബിപിസിഎല്, സംസ്ഥാന സര്ക്കാര്, കോര്പ്പറേഷന്, ബന്ധപ്പെട്ട നഗരസഭകള് ട്രൈ പാര്ട്ടി എഗ്രിമെന്റ് തയാറാക്കാന് തീരുമാനിച്ചിട്ടുണ്ട്. ബിപിസിഎല് പ്ലാന്റ് വരുന്നതോടെ അന്താരാഷ്ട് നിലവാരത്തിലുള്ള സംവിധാനത്തിലായിരിക്കും മാലിന്യ നീക്കം നടത്തുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News