വെടിയുതിര്‍ത്ത കേസില്‍ വഞ്ചിയൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടന്നു. യാതൊരു കൂസലുമില്ലാതെയാണ് പ്രതിയായ വനിതാ ഡോക്ടര്‍ പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ദാ ഇവിടെ നിന്നാണ് വെടിവെച്ചത്, എത്ര തവണയെന്ന് ഓര്‍മയില്ല, വെടിവെച്ച ശേഷം തോക്ക് പോക്കറ്റലിട്ടാണ് പോയത്- പ്രതി പൊലീസിനോട് വിവരിച്ചു. വെടിയേറ്റ ഷിനിക്കും സംഭവത്തിന്റെ സാക്ഷിയായ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായരുടേയും മുന്‍പില്‍ നിന്നായിരുന്നു പ്രതിയുടെ വിശദീകരണം.
ALSO READ:‘തിരച്ചിൽ അവസാനഘട്ടത്തിൽ, പരിശീലനം ലഭിച്ചവരാണ് രക്ഷാദൗത്യത്തിലുള്ളത്’: എഡിജിപി എം ആർ അജിത്ത്കുമാർ
സംഭവ ദിവസം ഡോക്ടര്‍ എത്തിയ കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തായിരുന്നു പൊലീസും വാഹനം നിര്‍ത്തിയിട്ടത്. ജീപ്പില്‍ നിന്ന് ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഡോക്ടറോട് ചോദിച്ചു, ഇവിടെയാണോ കാര്‍ ഇട്ടത്? ‘അതേ. കാര്‍ ഇവിടെയിട്ടിട്ട് നടന്നുപോയി. അടഞ്ഞുകിടന്ന ഗേറ്റ് തുറന്നാണ് അകത്ത് കയറിയത്. കോളിങ് ബില്‍ അമര്‍ത്തിയപ്പോള്‍ ഭാസ്‌കരന്‍ നായരാണ് വാതില്‍ തുറന്നത്. ഷിനി ഉണ്ടോയെന്ന് തിരക്കി. എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ ഒരു കൊറിയര്‍ ഉണ്ടെന്നും ഷിനി അത് വാങ്ങണമെന്നും ഒപ്പിടാന്‍ പേനയുമായി വരാനും പറഞ്ഞു. പേനയുമായി ഒപ്പിടാന്‍ വന്ന ഷിനിയ്ക്ക് നേരെ വെടിയുതിര്‍ത്തു’- പ്രതി വിവരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here