നൂതന സാങ്കേതിക വിദ്യയുടെ കൈപിടിച്ച് ‘കൈറ്റ് ലെന്‍സ് ‘; ആദ്യ വിദ്യാഭ്യാസ ഉള്ളടക്ക നിര്‍മാണകേന്ദ്രം ഉദ്ഘാടനം നാളെ

വിദ്യാഭ്യാസ രംഗത്ത് നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ തുറക്കുന്ന ‘കൈറ്റ് ലെന്‍സ്’ എഡ്യൂക്കേഷണല്‍ കണ്ടന്റ് ക്രിയേഷന്‍ ഹബ് തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.ആകര്‍ഷകവും വിജ്ഞാനപ്രദവുമായ വിദ്യാഭ്യാസ ഉള്ളടക്കം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും നല്‍കുന്ന ഏകജാലക കേന്ദ്രമാണ് ‘കൈറ്റ് ലെന്‍സ്’ എഡ്യൂക്കേഷണല്‍ കണ്ടന്റ് ക്രിയേഷന്‍ ഹബ്. ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജിയണല്‍ റിസോഴ്‌സ് സെന്ററില്‍ രാവിലെ 9:30നാണ് ഉദ്ഘാടനം. മികച്ച വിദ്യാഭ്യാസ ഉള്ളടക്കം സംബന്ധിച്ച് വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുള്ള അധ്യാപകര്‍ക്ക് അവരുടെ ആശയം പൂര്‍ത്തീകരിക്കുന്നതിനുള്ള എല്ലാ സഹായവും നല്‍കുന്ന വിധത്തിലാണ് കൈറ്റ് ലെന്‍സ് സ്റ്റുഡിയോ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്.

സാധാരണ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ചെലവു കുറഞ്ഞ രൂപത്തില്‍ ഡിജിറ്റല്‍ ഉള്ളടക്കം സാധ്യമാക്കുന്ന കൈറ്റ് ലെന്‍സ് രാജ്യത്തെ ആദ്യ സംരംഭമാണ്. പരമ്പരാഗത ക്ലാസ് റൂം പഠനവും ഡിജിറ്റല്‍ പഠനവും തമ്മിലുള്ള വിടവ് നികത്താന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും കൈറ്റ് ലെന്‍സിലൂടെ സാധ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

4 കെ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം, സൗണ്ട് ട്രീറ്റഡ് ഷൂട്ടിംഗ് ഫ്‌ലോര്‍, സൈക്ലോരമ, ക്രോമ സൗകര്യങ്ങള്‍, സൗണ്ട്-വിഷ്വല്‍ മിക്‌സിങ്ങ്, ഗ്രാഫിക്-എഡിറ്റിംഗ് സ്യൂട്ട്, സൗണ്ട് ട്രീറ്റ്‌മെന്റ് സൗകര്യം തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന മികച്ച സ്റ്റുഡിയോ ഫ്‌ലോര്‍ ആണ് കൈറ്റ് ലെന്‍സിനുള്ളത്. ഉദ്ഘാടന ചടങ്ങില്‍ മേയര്‍ എം. അനില്‍ കുമാര്‍ അധ്യക്ഷനുംക്ഷനും ഹൈബി ഈഡന്‍ എംപിയും ഉമ തോമസ് എംഎല്‍എയും മുഖ്യാതിഥികളുമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News