താലിബാനില്‍ മാധ്യമങ്ങള്‍ക്കു നേരെ ശരീഅത്ത് നിയമം നടപ്പാക്കി; ജീവനുള്ളവയെ ഇനി ചിത്രീകരിക്കാനാവില്ല

താലിബാനില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ശരീഅത്ത് നിയമത്തിനനുസരിച്ചാണ് താലിബാന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച് ഇനി ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഇനി പ്രസിദ്ധീകരിക്കാനോ, സംപ്രേഷണം ചെയ്യാനോ സാധിക്കില്ല. അഫ്ഗാനിസ്ഥാനില്‍ 2021ല്‍ അധികാരത്തില്‍ വന്നതിനുശേഷം താലിബാന്‍ ഒട്ടേറെ കാര്യങ്ങളാണ് നിരോധിച്ചിട്ടുള്ളത്. താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തനവും ദുരിതത്തിലായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ALSO READ: അമ്പതിലേറെ വെടിയുണ്ടകള്‍, തോക്കുകള്‍, യുട്യൂബ് വീഡിയോ പരിശീലനം; ബാബ സിദ്ദിഖിന്റെ കൊലയാളികള്‍ എത്തിയത് സര്‍വസന്നാഹത്തോടെ

വ്യത്യസ്ത കാലങ്ങളിലായുള്ള താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 8,400 ല്‍ നിന്ന് 5,100 ആയാണ് കുറഞ്ഞിട്ടുള്ളത്. അതേസമയം, അഫ്ഗാന്‍ മാധ്യമങ്ങള്‍ക്കും വിദേശ മാധ്യമങ്ങള്‍ക്കും ഒരുപോലെ ബാധകമാണോ നിയമമെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ കാണ്ഡഹാര്‍, ഹെല്‍മണ്ട്, തഖര്‍ തുടങ്ങിയ പ്രവിശ്യകളിലാണ് ഈ നിയമം നടപ്പിലാക്കി തുടങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News