സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കണ്ട, ഭക്ഷണശാലകളിൽ സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാൻ

തുറന്ന ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുന്നതിൽനിന്ന് സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാൻ. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ട ഇസ്ലാമിക മതപണ്ഡിതന്മാരുടെ നിർദ്ദേശത്തിന്മേലാണ് താലിബാന്റെ നടപടി,

അഫ്ഘാനിലെ ഹെറാത്‌ പ്രവിശ്യയിലാണ് താലിബാന്റെ പുതിയ നിയന്ത്രണം. ഈ വിലക്ക് തുറന്ന ഭക്ഷണശാലകളിൽ മാത്രമായിരിക്കും ഉണ്ടാകുകയെന്നും താലിബാൻ വക്താവ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ശരിയല്ലെന്നും അതിനാൽ ഹെറാത്തിൽ ഈ നിയന്ത്രണം അത്യാവശ്യമാണെന്നും ഇസ്ലാമിക മതപണ്ഡിതന്മാരുടെ നിർദ്ദേശം അംഗീകരിച്ചുകൊണ്ട് താലിബാൻ അറിയിച്ചു. ഹെറാത്തിൽ മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും മറ്റ് പ്രവിശ്യകളിൽ നിയന്ത്രണം ഇല്ലെന്നും താലിബാൻ അറിയിച്ചു.

താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിലേറിയ ശേഷം സ്ത്രീകളെ പൊതുസ്ഥലങ്ങളിൽനിന്ന് വിലക്കി നിരവധി ഉത്തരവുകളിറക്കിയിരുന്നു. സ്ത്രീകൾക്കുള്ള വിദ്യാഭ്യാസം നിഷേധിക്കുകയും കോളേജുകളിൽ പോകാതെ വിലക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഇസ്ലാമിക വസ്ത്രധാരണം നിർബന്ധമാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News