സ്ത്രീകൾ പെരുന്നാൾ ആഘോഷിക്കുന്നതിന് വിലക്കേർപ്പെടുത്തി താലിബാൻ

പെരുന്നാൾ ആഘോഷങ്ങളിൽ നിന്നും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പൊതു ഇടങ്ങളിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയാണ് താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഈദ് ദിനത്തിൽ സ്ത്രീകൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടരുത് എന്നാണ് താലിബാൻ്റെ ഉത്തരവിൽ പറയുന്നത്. ഇത് പ്രകാരം രണ്ട് പ്രവിശ്യകളിൽ ഈദ് ആഘോഷങ്ങളിൽ സ്ത്രീകൾക്ക് പങ്കെടുക്കാൻ കഴിയില്ല.

രണ്ട് അറിയിപ്പുകളിലൂടെ തഖർ (വടക്കുകിഴക്ക് പ്രവിശ്യ), ബഗ്ലാൻ (വടക്ക് പ്രവിശ്യ) എന്നിവിടങ്ങളിൽ ഈദുൽ ഫിത്തർ ദിവസങ്ങളിൽ സ്ത്രീകൾ കൂട്ടമായി പുറത്ത് പോകുന്നതും വിലക്കിയിട്ടുണ്ട്.

ഈദ് നമസ്‌കാരത്തിൽ താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയെ നിർബന്ധമായും പരാമർശിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം ആദ്യം, വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലെ പൂന്തോട്ടങ്ങളോ മറ്റോ ഉള്ള റസ്റ്റോറന്റുകളിൽ കുടുംബങ്ങളെയും സ്ത്രീകളെയും പ്രവേശിപ്പിക്കുന്നത് താലിബാൻ നിരോധിച്ചിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News