ഒടുവില്‍ കുറ്റസമ്മതം നടത്തി താലിബാന്‍; തിരിച്ചടി തുറന്നു സമ്മതിച്ച് മന്ത്രി

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നിരന്തരം നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയതാണ് താലിബാനെ ജനങ്ങളില്‍ നിന്നും അകറ്റിയതെന്ന് താലിബാന്‍  വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി വ്യക്തമാക്കി. കാബൂളിലെ ബ്രോഡ്കാസ്റ്റിംഗ് ന്യൂസ് ചാനലായ ടോളോയിലൂടെയാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.

ഒരു ബിരുദദാന ചടങ്ങിലാണ് ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്നും അറിവില്ലാത്ത സമൂഹം അന്ധകാരത്തിലായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടത്.

ALSO READ:  ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം ഗുജറാത്തിൽ; ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

”വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്. ദൈവവും പ്രവാചകനും എല്ലാവര്‍ക്കും നല്‍കിയ അവകാശമാണത്. അതിനാല്‍ അവരില്‍ നിന്നും ഈ അവകാശം എങ്ങനെ തിരിച്ചെടുക്കാന്‍ കഴിയും? ആരെങ്കിലും ആ അവകാശം ലംഘിച്ചാല്‍ അത് അഫ്ഗാനികളെയും രാജ്യത്തെ ജനതയെയും അടിച്ചമര്‍ത്തുന്നതാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതില്‍ തുറന്നിടാന്‍ ശ്രമിക്കും. ഇന്ന് അയല്‍രാജ്യങ്ങളുമായും ലോകമായും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. രാജ്യവും ജനതയും താലിബാനില്‍ നിന്നും അകന്നു പോയതിന് പിന്നില്‍ വിദ്യാഭ്യാസമാണ് പ്രശ്‌നമായത്.” – മന്ത്രി പറഞ്ഞു.

ALSO READ:  കാമ്പസുകളെപോലും കലാസൗന്ദര്യ നിഷേധത്തിന്റെ ഇടങ്ങളാക്കുന്നതിനെതിരെ നിതാന്ത ജാഗ്രത വേണം; ജിയോ ബേബിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പുകസ

മറ്റൊരു മന്ത്രിയായ നൂറുള്ള നൂറിയും ഇക്കാര്യം സമ്മതിച്ചു. വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോകുന്ന വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന യുവാക്കളും ഇപ്പോള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുണ്ട്. മതപരമായ വിദ്യാഭ്യാസത്തിനും ആധുനിക വിദ്യാഭ്യാസത്തിനും ഇടയില്‍ വലിയ ദുരമില്ലെന്നും നൂറി പറഞ്ഞു.

സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിച്ചതിന് പിന്നാലെ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനോ ജോലിക്കു പോകുവാനോ അനുമതി ഇല്ലെന്ന് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തുറന്നു പറച്ചില്‍ നടന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News