സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്ന് താലിബാന്‍

TALIBAN

സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന ദേശീയ, അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്ന് അഫ്ഗാസിസ്ഥാനിലെ താലിബാന്‍ ഇടക്കാല സര്‍ക്കാര്‍. എക്‌സിലൂടെയായിരുന്നു താലിബാൻ്റെ ഭീഷണി.

മാനദണ്ഡം പാലിക്കാത്ത സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഇടക്കാല സര്‍ക്കാരിന്റെ ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ആഭ്യന്തര, അന്തര്‍ദേശീയ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ രജിസ്‌ട്രേഷന്‍, ഏകോപനം, നേതൃത്വം, മേല്‍നോട്ടം എന്നിവയിലുള്ള പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു മന്ത്രാലയത്തിൻ്റെ അറിയിപ്പ്.

ALSO READ; യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പൊതുമാപ്പ് ഇനി ഒരു ദിവസം കൂടി, ചൊവ്വാഴ്ച അവസാനിക്കും

താലിബാന്‍ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളില്‍ സ്ത്രീകളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് കത്തില്‍ ആവര്‍ത്തിച്ചു. ”സഹകരണം ഇല്ലെങ്കില്‍, ആ സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും റദ്ദാക്കുകയും മന്ത്രാലയം അനുവദിച്ച ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തന ലൈസന്‍സും റദ്ദാക്കുകയും ചെയ്യും,” എന്നും താലിബാന്‍ പറഞ്ഞു.

രാജ്യത്തെ എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ താലിബാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ശ്രമമാണിത്. അതേസമയം താലിബാന്റെ സദാചാര പൊലീസ് മുഖേന സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ തടസ്സപ്പെടുത്തുന്ന മാനുഷിക സംഘടനകളുടെ എണ്ണം വര്‍ദ്ധിച്ചതായി യുഎന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോം ഫ്‌ലെച്ചര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമിക ശിരോവസ്ത്രം തെറ്റായി ധരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി അഫ്ഗാന്‍ സ്ത്രീകളുടെ തൊഴില്‍ നിര്‍ത്താന്‍ എന്‍ജിഒകളോട് മുന്‍പ് ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് എന്‍ജിഒകള്‍ക്കെതിരെയും താലിബാന്‍ നീങ്ങുന്നത.അതേസമയം സഹായ ഏജന്‍സികളെ തടസ്സപ്പെടുത്തുകയോ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യുന്നുവെന്ന ആരോപണങ്ങള്‍താലിബാന്‍ നിഷേധിക്കുന്നണ്ട്.

കഴിഞ്ഞ ദിവസം സ്ത്രീകളെ കാണാവുന്ന രീതിയില്‍ കെട്ടിടങ്ങള്‍ക്ക് ജനലുകള്‍ ഉണ്ടാകരുതെന്ന വിചിത്ര ഉത്തരവ് താലിബാന്‍ നേതാവ് ഹൈബത്തുള്ള അഖുന്‍സാദ പുറത്തറക്കിയിരുന്നു. മുറ്റത്തേക്കോ അടുക്കളയിലേക്കോ തുറക്കുന്ന ജനലുകള്‍ ഉണ്ടാകരുതെന്നാണ് കല്‍പ്പന.പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്ന മുനിസിപ്പാലിറ്റികള്‍ ഈ നിയമം പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News