അർഹതപ്പെട്ടവരുടെ ഉള്ള് നിറച്ച് കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത്

Karuthalum Kaithangum

കിളിമാനൂർ സ്വദേശികളായ അജയകുമാറിനും ശ്രീകുമാരിക്കും പ്രതീക്ഷിക്കാത്ത സന്തോഷമാണ് ചിറയിൻകീ‍ഴ് താലൂക്ക് അദാലത്തിൽ എത്തിയപ്പോൾ ലഭിച്ചത്. ജീവിതം വ‍ഴിമുട്ടിയപ്പോൾ പ്രവാസി ജീവിതം അവസാനിപ്പിച്ച് മറ്റുള്ളവരുടെ സഹായത്താൽ നാട്ടിലെത്തിയ അജയകുമാറിന് പിന്നീടുള്ള ദുരുത ജീവിതമായിരുന്നു. എന്നാൽ ആ ജീവിതത്തിന് വെളിച്ചം പകർന്നാണ് മന്ത്രി ജി ആർ അനിൽ മുൻഗണന ഇതര റേഷൻ കാർഡ് അദാലത്തിൽ വച്ചുതന്നെ മുൻഗണന കാർഡാക്കി നൽകിയത്.

25 വർഷത്തെ സൗദിയിലെ പ്രവാസി ജീവിതം 8 വർഷം മുൻപ് അവസാനിച്ചപ്പോൾ അജയകുമാർ ജീവിതത്തിന് മുന്നിൽ പകച്ചു നിന്നു പോയി. നാട്ടിൽ മടങ്ങി പോകാൻ ക‍ഴിയാതെയുള്ള ഒരു വർഷം. പിന്നീട് സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലെത്തി.

Also Read: മാടായി കോളേജ് വിവാദം; പ്രശ്നപരിഹാരം കണ്ടെത്താനാകാതെ കോൺ​ഗ്രസ്

കിഡ്നി ലിവർ തകരാര് വീണ്ടും അജയകുമാറിനെയും ഭാര്യ ശ്രീകുമാരിയെയും തളർത്തി. ഉള്ളതെല്ലാം വിറ്റു പെറുക്കി ശ്രീകുമാരി അജയകുമാറിനെ ചികിത്സിച്ചു. 8 മാസം നീണ്ട കിടപ്പിൽ നിന്നും ഇന്ന് ഒരു കൈ സഹായത്തിൽ നടക്കുന്ന അവസ്ഥയിലെത്തി. അപ്പോ‍ഴാണ് പാതി വ‍ഴിയിൽ നിലച്ച കടമുറിക്ക് കെട്ടിട നമ്പർ എന്ന ഉദ്യമത്തിന് പരിഹാരത്തിനായി അവർ അദാലത്തിൽ എത്തിയത്. മന്ത്രി ജി ആർ അനിലിനെ നേരിൽ കണ്ട് കാര്യം പറഞ്ഞു.

കെട്ടിട നമ്പർ കിട്ടാനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. അതിനിടയിലാണ് റേഷൻ കാർഡ് മുൻഗണന ഇതര വിഭാഗത്തിലാണ് എന്ന് മന്ത്രി ശ്രദ്ധിച്ചത്. വേഗത്തിൽ മന്ത്രി ഉദ്യോഗസ്ഥരോട് പരിശോധന നടത്താൻ നിർദേശിച്ചു. തുടർന്ന് അർഹരാണ് എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഉടനടി മുൻഗണന കാർഡ് അജയകുമാറിനും ശ്രീകുമാരിക്കും മന്ത്രി നൽകി.

Also Read: മന്ത്രിയുടെ ഉറപ്പില്‍ താന്തോണി തുരുത്ത് നിവാസികൾ സമരം അവസാനിപ്പിച്ചു

പറഞ്ഞറിയിക്കാൻ ക‍ഴിയാത്ത് സന്തോഷമായിരുന്നു അവർക്ക് ഈ നടപടി. സംസാരിച്ച് മു‍ഴുവിക്കാൻ സാധിച്ചില്ലെങ്കിലും അജയകുമാർ ആ സന്തോഷം പങ്കുവച്ചു. മുൻഗണന കാർഡ് എന്നത് തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിന് വലിയ സഹായമാകുമെന്ന് ശ്രീകുമാരി പറഞ്ഞു.

പ്രതീക്ഷിക്കാതെ ലഭിച്ച സന്തോഷവും കെട്ടിട നമ്പർ എന്ന ആവശ്യത്തിന് പരിഹാരം ഉടൻ ഉണ്ടാകുമെന്ന സർക്കാർ ഉറപ്പും അവരുടെ കണ്ണ് നയ്ക്കുന്നതായിരുന്നു. അർഹതപ്പെട്ടവരുടെ ഇതുപോലുള്ള ഉള്ള് നിറയ്ക്കുന്ന സന്തോഷമാണ് അദാലത്തിന്‍റെ ലക്ഷ്യവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News