‘കരുതലും കൈതാങ്ങും’ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും : ജില്ലാ കലക്ടർ

Adalath

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല പൊതുജന അദാലത്ത് ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കും. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023ൽ താലൂക്കുകളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ നടന്ന അദാലത്തിൻ്റെ തുടർച്ചയാണിത്. നിയമപരമാ സാധ്യതക്കുള്ളിൽ നിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്ന‌ങ്ങൾക്ക് പരമാവധി പരിഹാരം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയിൽ ഡിസംബർ ഒമ്പത് മുതൽ 17 വരെ മന്ത്രിമാരായ വീണാ ജോർജിന്റെയും പി. രാജീവിന്റെയും നേതൃത്വത്തിൽ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേക്കുളള എല്ലാ സൗകര്യവും ഉറപ്പാക്കും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ.

Also Read: വയനാട് ദുരന്തം; രക്ഷാ പ്രവർത്തനത്തിന് എത്തിയതിന്റെ തുകയും കേന്ദ്രം പിടിച്ചു വാങ്ങി

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ ക്രമീകരണങ്ങൾ വിശദീകരിച്ചു. അദാലത്ത് വേദിയിൽ മെഡിക്കൽ ടീമിന്റെയും ഫയർഫോഴ്സിന്റെയും സേവനം ഉണ്ടാകും. കുടിവെള്ളം, വീൽചെയർ എന്നിവയും ക്രമീകരിക്കും. തദ്ദേശവകുപ്പിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ ഹരിതചട്ടം പാലിച്ചാകും അദാലത്ത്.

Also Read: എന്‍.സി ശേഖർ പുരസ്കാരം നടന്‍ മധുവിന്

അവശ്യത്തിനുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കും. കുടുംബശ്രീ സ്റ്റാൾ ഇവിടെ പ്രവർത്തിക്കും. അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം താലൂക്കുകളിൽ ചേർന്ന് തയ്യാറെടുപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News