തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ സജീവമാണ് തമന്ന. ജയിലറിലെ സൂപ്പർ ഹിറ്റ് ഗാനത്തോടൊപ്പമുള്ള തമന്നയുടെ നൃത്തച്ചുവടുകൾ കോളിളക്കം സൃഷ്ടിച്ചു എന്ന് തന്നെ പറയാം. എന്നാലിപ്പോൾ താന്‍ ജീവിതത്തില്‍ അനുഭവിച്ച മോശം കാര്യങ്ങളെ കുറിച്ച് ബോളിവുഡ് ബബിള്‍സിന് നല്‍കിയ അഭിമുഖത്തിൽ പറയുകയുണ്ടായി. തന്‍റെ പിതാവ് രോഗബാധിതനായി വീണ രാത്രിയുടെ നടുക്കുന്ന ഓര്‍മ്മയാണ് തമന്ന പങ്കുവച്ചത്. അച്ഛനെ അന്ന് ആ അവസ്ഥയില്‍ കണ്ടതോടെയാണ് തന്‍റെ ജീവിതം തന്നെ മാറിയത് എന്നും തമന്ന അഭിമുഖത്തിൽ പറയുന്നു.
“‘ഞാനും അച്ഛനും ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. അച്ഛന് ആമ്പിലിക്കല്‍ ഹെര്‍ണിയ എന്ന രോഗം ഉണ്ടായിരുന്നു. പെട്ടെന്നാണ് അദ്ദേഹം കുഴഞ്ഞു വീണത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയും അടിയന്തര ഓപ്പറേഷന് വിധേയമാക്കേണ്ടിയും വന്നു. ആ രാത്രി ഭീകരമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കരുത്തനായ മനുഷ്യനെ ഇത്രയും ദുര്‍ബലനായി ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല. ആ സമയത്ത് ചെയ്യേണ്ടതൊക്കെ ചെയ്ത് ഞാന്‍ പിടിച്ചു നില്‍ക്കുകയായിരുന്നു” തമന്ന പറയുന്നു.
”പക്ഷെ അതിന് ശേഷം ആ വേദനയും ഞെട്ടലും ഉള്ളില്‍ വച്ച് ഞാന്‍ നേരെ ജോലിക്ക് പോയി. അതൊരു തെറ്റായിരുന്നു. എനിക്ക് സെറ്റില്‍ വച്ച് സുഖമില്ലാതായി, ഞാന്‍ വീണു. അതില്‍ നിന്നും ഞാന്‍ ഒരു കാര്യം പഠിച്ചു പേടിയും ഉത്കണ്ഠയും പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കിയാല്‍ അത് ശാരീരികമായി ബാധിക്കും അത് നമ്മളെ തളര്‍ത്തും. ചിലക്ക് അത് മാനസികമായി ബാധിക്കും. അതിനാല്‍ അത്തരം അനുഭവങ്ങള്‍ വന്നാല്‍ ആ സമയത്തെ വികാരം ഉള്ളിലൊതുക്കരുത് പ്രകടിപ്പിക്കണം” തമന്ന അഭിമുഖത്തില്‍ പറയുന്നു.
അതിനിടയില്‍ നടന്‍ വിജയ് വര്‍മ്മയുമായുള്ള ബന്ധം താരത്തെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ വിജയ് വര്‍മ്മയും തമന്നയും ഇപ്പോള്‍ പൊതുവേദിയില്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ജയിലറിലെ ഗാനം ഹിറ്റായതിന് പിന്നാലെ ലസ്റ്റ് സ്റ്റോറി 2, ജീകര്‍താ, ആക്രി സച്ച് തുടങ്ങിയ ഒടിടി സിനിമ സീരിസ് പ്രൊജക്ടുകള്‍ തമന്നയുടെ മൂല്യം ഉയര്‍ത്തിയിരിക്കുകയാണ്.
also read :മണിപ്പുരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here