എന്റെ ഹാപ്പി പ്ലെയ്സ്; പ്രണയം വെളിപ്പെടുത്തി തമന്ന

നടൻ വിജയ് വർമ്മയുമായുള്ള പ്രണയം വെളിപ്പെടുത്തി തമന്ന. “എന്റെ ഹാപ്പി പ്ലെയ്സ്” എന്നാണ് തമന്ന വിജയ് വർമ്മയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് വർമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് തമന്ന തുറന്നുപറയുന്നത്. നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ ന്റെ സൈറ്റിൽ വെച്ചാണ് തങ്ങൾ കൂടുതലായും അടുത്തതെന്നും തമന്ന തുറന്നു പറയുന്നു.

Also Read: ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി, ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചു; പ്രശസ്ത കവി വൈരമുത്തുവിനെതിരെ ഗായിക

“ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. വളരെ ഓർഗാനിക്കായാണ് അദ്ദേഹത്തോടെനിക്ക് ആത്മബന്ധം തോന്നിയത്. അദ്ദേഹം എന്നോട് വളരെ സ്വാഭാവികമായും മനസ്സ് തുറന്നും ഇടപെട്ടപ്പോൾ എനിക്കും കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്ന സ്ത്രീകൾ എല്ലാ കാര്യങ്ങൾക്കും കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. കാര്യങ്ങൾ ലളിതമായാൽ നിങ്ങൾ നിങ്ങളാവാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതില്ലല്ലോ. നിങ്ങൾക്ക് ഒരു പാർട്ണറെ കണ്ടെത്തണമെങ്കിൽ അവരുടെ ധാരണകൾക്കനുസരിച്ച് ധാരാളം കാര്യങ്ങൾ ചെയ്യേണ്ടി വരും. പക്ഷെ എനിക്കായി ഞാൻ ഒരു ലോകം സൃഷ്ടിച്ചതുപോലെയായിരുന്നു. ഞാൻ ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസിലാക്കിയ ഒരു വ്യക്തിയാണ് അദ്ദേഹം. ഞാൻ വളരെയധികം കരുതൽ നൽകുന്ന ഒരു വ്യക്തിയാണദ്ദേഹം, എനിക്ക് സന്തോഷമുള്ളയിടം,” തമന്ന പറയുന്നു.

Also Read: ‘അതേ ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായിരിക്കുന്നു’; സന്തോഷം പങ്കുവെച്ച് പ്രഭുദേവ

ഗോവയിലെ പുതുവർഷ ആഘോഷങ്ങൾക്കിടയിൽ ഇരുവരും പരസ്പരം ചുംബിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് തമന്ന ഭാട്ടിയയും വിജയ് വർമ്മയും തമ്മിലുള്ള ഡേറ്റിംഗ് വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. നിരവധി പൊതുവേദികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടെങ്കിലും തങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News