കാണാൻ ഭംഗിയുള്ളവർക്ക് ഗൗരവമുള്ള വേഷങ്ങൾ ലഭിക്കുന്നില്ല: തമന്ന

തമിഴ്, തെലുങ്കു ചിത്രങ്ങളിലൂടെ വളരെയധികം പ്രേക്ഷകപിന്തുണ നേടിയ നടിയാണ് തമന്ന. ബോളിവുഡ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ദിലീപ് ചിത്രമായ ബാദ്രയിലൂടെ മലയാളത്തിലും വരവറിയിക്കാൻ ഒരുങ്ങുകയാണ് തമന്ന.

ALSO READ: ‘സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധം’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇപ്പോഴിതാ ‘ആക്രി സച്ച്’ എന്ന സീരിസിൻ്റെ റിലീസ് പരിപാടിക്കിടെ തമന്ന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാണാൻ ഭംഗിയുള്ള അഭിനേതാക്കൾക്ക് സിനിമയിൽ ഗൗരവമുള്ള വേഷങ്ങൾ ലഭിക്കുന്നില്ലെന്നാണ് നടി പറഞ്ഞത്. കാണാൻ ഭംഗിയുള്ളവർക്ക് അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ലെന്ന ചിന്തയാണ് എല്ലാവർക്കും, റിയലിസ്റ്റിക് വേഷങ്ങൾ പോലെ ഗ്ലാമറസ് വേഷങ്ങൾക്കും അധ്വാനമുണ്ടെന്നും തമന്ന പറഞ്ഞു.

ALSO READ: ശിവശക്തി എന്ന് പേരിട്ടതിൽ തെറ്റില്ല, ഓരോ രാജ്യത്തിനും അതാതു സ്ഥലങ്ങളുടെ പേരിടാനുള്ള അവകാശമുണ്ട്: ഐ എസ് ആർ ഒ ചെയർമാൻ

‘ആക്രി സച്ച്’ എന്ന സീരിസിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് തമന്ന എത്തുന്നത്. ഡൽഹിയിലെ ബുരാരിയിൽ നടന്ന സംഭവങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷങ്ങളുമാണ് സീരിസിൻ്റെ പ്രമേയം.
ഹോട്ട്സ്റ്റാറിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News