ചിത്രത്തിലെ പല സീനുകളിലും അഭിനയം മോശമായിരുന്നു;നന്നായി ചെയ്യാമായിരുന്നെന്ന് പിന്നീട് തോന്നിയിട്ടുണ്ട്; തമന്ന

പ്രേക്ഷകരുടെ പ്രിയതാരമാണ് തമന്ന. അടുത്തിടെ ജയിലര്‍ എന്ന ചിത്രത്തിലെ കാവാലയ്യ എന്ന പാട്ടിലെ തമന്നയുടെ ഡാൻസ് ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ താന്‍ മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ പലതും ഒഴിവാക്കാമായിരുന്നുവെന്ന് അഭിപ്രായം നടത്തിയിരിക്കുകയാണ് താരം. ഇതില്‍ വിജയ് നായകനായ സുറ സിനിമയെക്കുറിച്ചാണ് തമന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇന്നാണെങ്കില്‍ സുറയിലെ പല രംഗങ്ങളിലും താന്‍ അത്തരത്തില്‍ അഭിനയിക്കില്ലെന്നാണ് തമന്ന പറയുന്നത്.

‘അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനം നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ചിത്രം സുറയാണ്. ആ ചിത്രത്തിലെ പല സീനുകളിലും എന്‍റെ അഭിനയം മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഇത് തോന്നിയിരുന്നു. എന്നാല്‍ ആ ധാരണയില്‍ ഒരു ചിത്രം ഉപേക്ഷിക്കാന്‍ സാധിക്കില്ല” എന്നും തമന്ന പറയുന്നു.

also read: ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി അന്തരിച്ചു

‘എല്ലാ സിനിമകളും ജയം പരാജയം എന്നീ ഘടകങ്ങളെ ആശ്രയിച്ചല്ല നടക്കുന്നത്. കരാര്‍ ഒപ്പിട്ടാല്‍ എന്ത് സംഭവിച്ചാലും അത് പൂര്‍ത്തിയാക്കണം. സിനിമ വലിയ മുതല്‍മുടക്കുള്ള കാര്യമാണ്. അത് കൊണ്ട് എനിക്ക് എന്ത് തോന്നുന്നു എന്നതില്‍ കാര്യമില്ല” എന്നും തമന്ന വ്യക്തമാക്കി.

also read: തടവറയിൽ മകന്റെ ചിത്രങ്ങൾ കൊണ്ട് നിറച്ചു ; തടവുകാരന് അധികൃതരുടെ സർപ്രൈസ് സമ്മാനം

അടുത്തിടെ തമന്നയുടെ ജീ കര്‍ദാ എന്ന സീരിസും ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ഫിലിമിലെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം ഇത്രയും കാലം ചുംബന രംഗങ്ങളിലും മറ്റും അഭിനയിക്കില്ലെന്ന നിബന്ധന താരം വേണ്ടെന്ന് വച്ചതും ഏറെ ചർച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News