തിരക്ക് കനക്കുന്നു ; സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

പൊങ്കലിന്റെ ഭാഗമായി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് താമ്പരത്തു നിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. നാഗര്‍കോവില്‍-താമ്പരം, താമ്പരം – കൊച്ചുവേളി സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനിന്റെ ബുക്കിങ് ആരംഭിച്ചു. നാഗര്‍കോവിലില്‍ നിന്ന് താമ്പരത്തേക്കുള്ള ട്രെയിന്‍ ഇന്ന് വൈകീട്ട് 4:30നാണ് സര്‍വീസ് ആരംഭിക്കുക. താമ്പരം – കൊച്ചുവേളി സര്‍വീസ് ജനുവരി 18 വ്യാഴാഴ്ച രാവിലെ 8:05ന്് പുറപ്പെടും. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ALSO READ ;ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രകടന പത്രികയില്‍ ജനങ്ങളുടെ നിര്‍ദേശം സ്വീകരിക്കാന്‍ കോണ്‍ഗ്രസ്

06128 നാഗര്‍കോവില്‍ – താമ്പരം സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ബുധനാഴ്ച വൈകീട്ട് 4:30ന് സര്‍വീസ് ആരംഭിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 4:10ന് താമ്പരത്ത് എത്തിച്ചേരും. 06127 താമ്പരം – കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ നാളെ രാവിലെ 8:05ന് പുറപ്പെട്ട് രാത്രി 10 മണിക്ക് കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ALSO READ ;വിമാനത്തിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകാനൊരുങ്ങി സ്പൈസ് ജെറ്റ്

രണ്ട് എസി ടു ടയര്‍ കോച്ച്, ഒന്‍പത് എസി ത്രീ ടയര്‍ ഇക്കണോമി കോച്ച്, അഞ്ച് സ്ലീപ്പര്‍ കോച്ച്, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, ഒരു ഭിന്നശേഷി സൗഹൃദ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുള്ള സ്‌പെഷ്യല്‍ ട്രെയിനാണ് കൊച്ചുവേളിയിലേക്ക് സര്‍വീസ് നടത്തുക. താമ്പരത്തുനിന്ന് കൊച്ചുവേളിയിലേക്ക് സ്ലീപ്പര്‍ ക്ലാസിന് 555 രൂപയും എസി ത്രീ ടയര്‍ ഇക്കണോമി കോച്ചിന് 1360 രൂപയും, എസി ടു ടയര്‍ കോച്ചിന് 2055 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News