സിമന്റ് ലോറി പാഞ്ഞു കയറി; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സിമന്റ് ലോറി പാഞ്ഞുകയറി അഞ്ചു പേര്‍ മരിച്ചു. ഒരു സ്ത്രീയടക്കമുള്ള ശബരിമല തീര്‍ത്ഥാടകരാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. 19 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ചികിത്സയിലാണ്. തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചവരെന്നാണ് നിഗമനം. മൂന്നു വാഹനങ്ങളിലായി ആയിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്.

ALSO READ: ‘വെള്ളത്തുണികള്‍’ എത്തുന്ന ഗാസ; കര – വ്യോമ ആക്രമണങ്ങള്‍ കടുത്തു, ഭവനരഹിതരായി 21 ലക്ഷം പേര്‍

പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്നു ലോറി.് നിയന്ത്രണം വിട്ട് ആദ്യം സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചു കയറി. പിന്നാലെ പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ഇതിലായിരുന്നു ശബരിമല തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നത്. ചായക്കടയില്‍ ഇരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News