‘എനിക്കും കുഞ്ഞുങ്ങളുണ്ട്’ കൈക്കുഞ്ഞുമായി ഒറ്റക്ക് യാത്ര നടത്തിയ യുവതിയെ സഹായിച്ച് അജിത്

കൈക്കുഞ്ഞുമായി തനിച്ച് യാത്ര ചെയ്ത യുവതിക്ക് ലഗേജ് ചുമക്കാന്‍ സഹായിച്ച് നടന്‍ അജിത്. സ്യൂട്ട് കേസും പെട്ടിയുമായി കുഞ്ഞിനെയും താങ്ങിപ്പിടിച്ച് തന്നെ കാണാന്‍ എത്തിയ യുവതിക്കാണ് നടന്‍ അജിത് സഹായമായി മാറിയത്. യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Also Read: മുഖത്ത് പുഞ്ചിരി നിലനിര്‍ത്തുക, എല്ലാവരുടെയും പുഞ്ചിരിക്ക് കാരണമാവുക, മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍

തന്റെ ഭാര്യ ഗ്ലാസ്‌ഗോയില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന വഴിയാണ് നടന്‍ അജിതിനെ കണ്ടതെന്നും. കൈക്കുഞ്ഞുമായി നടനെ കാണാനെത്തിയ ഭാര്യയെ ലഗേജ് എടുത്തു കൊണ്ടു പോകാന്‍ സഹായിച്ചെന്നുമാണ് യുവതിയുടെ ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Also Read: ഡിനോസര്‍ വേള്‍ഡില്‍ പിറന്നാള്‍ ആഘോഷിച്ച് ഇസഹാഖ്

‘എന്റെ ഭാര്യ ഗ്ലാസ്ഗോയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. കുഞ്ഞിനൊപ്പം അവള്‍ തനിച്ചായിരുന്നു. ഇതിനിടയില്‍ നടന്‍ അജിത് കാണാന്‍ അവസരം ലഭിച്ചു. സ്യൂട്ട്കേസും കുട്ടിയുമായി അവള്‍ താരത്തെ കാണാനെത്തി. എന്നാല്‍ അജിത് ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്‌കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വിലക്കിയെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാന്‍ കഴിയും ഈ ബുദ്ധിമുട്ടുകളെന്നും അദ്ദേഹം പറഞ്ഞു ‘ യുവതിയുടെ ഭര്‍ത്താവ് കുറിപ്പില്‍ പറയുന്നു . അജിതിനോടൊപ്പമുള്ള യുവതിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Also Read:നടന്‍ മാധവന്റെ മകന്‍ ഇന്ത്യക്കായി നീന്തി നേടിയത് 5 സ്വര്‍ണ്ണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News