റേസിംഗ് സ്റ്റാർ അജിത്; സോഷ്യൽ മീഡിയയിൽ വൈറലായി നടൻ

ajith kumar

റൈസിംഗ് ഏറെ ഇഷ്ടമുള്ള നടനാണ് അജിത്. മുൻപും അജിത് റേസിംഗിന്റെ നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ അടക്കം വൈറലായിരുന്നു. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്‌ അജിത്തിന്റെ റേസിങ് കാറിന്റെ ചിത്രങ്ങളും വീഡിയോകളും. കാറിനൊപ്പം നിൽക്കുന്ന അജിത്തിന്റെ ചിത്രവും ട്രാക്കിൽ ഓടിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

റേസിങ് സ്യൂട്ടിൽ ഫെരാരി 488 ഇവിഒയ്ക്കടുത്ത് നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്.സ്‌പെയിനിൽ ആണ് അജിത് ഉള്ളത്.അടുത്തിടെ കാർ റേസിങ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ സ്വന്തമായി റേസിങ് ടീമിനെയും നടൻ പ്രഖ്യാപിച്ചിരുന്നു.ബെൽജിയൻ റേസർ ഫാബിയൻ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവറെന്നും അജിത് മത്സരങ്ങളിൽ പങ്കെടുക്കുമെന്നും നടന്റെ മാനേജർ അറിയിച്ചിരുന്നു. പോർഷെ 992 ജിടി3 കപ്പിനു വേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും ടീം ആദ്യം പങ്കെടുക്കുക.

മുൻപും അജിത് വിവിധ രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. കാർ റേസിങ്ങിനു പുറമേ ദേശീയ മോട്ടർ സൈക്കിൾ റേസിങ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.മഞ്ജുവാര്യരുമായുള്ള ബൈക്ക് ഡ്രൈവിങ്ങും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.അതേസമയം വിടാമുയിർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് അജിത്തിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News