ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്

dhanush

വീണ്ടും ഹോളിവുഡിലേക്ക് പോകാനുള്ള ഒരുക്കത്തിൽ തമിഴ് താരം ധനുഷ്. സ്ട്രീറ്റ് ഫൈറ്റർ എന്ന ചിത്രത്തിലാണ് താരം എത്തുന്നത് എന്നാണ് വിവരം. അമേരിക്കൻ നടി സിഡ്നി സ്വീനിക്കൊപ്പം താരം ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് വരുന്ന റിപ്പോർട്ടുകൾ. സോണിയാണ് ചിത്രം നിർമിക്കുന്നത്.വൈകാതെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ധനുഷിന്റെയോ സ്വീനിയുടേയോ സോണി പ്രൊഡക്ഷന്‍സിന്റേയോ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍’ ആയിരുന്നു ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം. 2022 ലാണ് നെറ്റ്ഫ്ളിക്സ് ചിത്രമായ ദി ഗ്രേമാനിലെ ധനുഷിന്റെ അഭിനയം ശ്രെധ നേടി. ഈ ചിത്രം ധനുഷിന് അന്താരാഷ്ട്ര ശ്രദ്ധനേടിക്കൊടുത്തു.

also read: ‘കടവുളേ…അജിത്തേ’ വിളി വേണ്ട; അഭ്യർത്ഥനയുമായി താരം
അതേസമയം തന്റെ മൂന്നാം സംവിധാന സംരംഭമായ ‘ഇഡ്‌ലി കടൈ’യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കുബേരയാണ് ധനുഷിന്റെ മറ്റൊരു ചിത്രം. സംഗീത സംവിധായകന്‍ ഇളയരാജയുടെ കഥപറയുന്ന ചിത്രത്തില്‍ ഇളയരാജയായി ധനുഷ് എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News