തമിഴ് നടൻ ജയം രവി ഇനി മുതൽ ‘രവി മോഹൻ’ എന്ന പേരിൽ അറിയപ്പെടും. ഇക്കാര്യം താരം തന്നെയാണ് എക്സിലൂടെ വ്യക്തമാക്കിയത്. ആരാധകർക്ക് രവി എന്നു വിളിക്കാം. തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നു നിൽക്കുന്ന പുതിയ അധ്യായത്തിനു തുടക്കമാണിതെന്നു താരം പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ആരാധകർക്ക് പുതുവത്സര, പൊങ്കൽ ആശംസകൾ നേർന്നാണ് താരം തന്റെ ഈ പേര് മാറ്റിയ വിവരം പങ്കുവെച്ചത്.
നായകനായി എത്തിയ ‘ജയം’ എന്ന സിനിമക്ക് ശേഷമാണ് ജയം രവി എന്ന പേരിൽ താരം അറിയപെട്ട് തുടങ്ങിയത്. കൂടാതെ പുതിയ നിർമാണ കമ്പനിയും താരം പ്രഖ്യാപിച്ചു. രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ ആകും നിർമാണ കമ്പനി. പ്രേക്ഷകരെ ആകർഷിക്കുന്ന, പ്രചോദിപ്പിക്കുന്ന ചിത്രങ്ങളാവും ഈ നിർമാണ കമ്പനി ചെയ്യുക,കൂടാതെ പുതുമുഖങ്ങൾക്ക് അവസരം ഒരുക്കുക, നല്ല സിനിമകൾ എടുക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണെന്നും താരം പറഞ്ഞു. കൂടാതെ ഫാൻസ് അസോസിയേഷന്റെ പേരുകളും മാറ്റി രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ എന്ന പേരിലാക്കി.
പൊങ്കൽ റിലീസായി എത്തുന്ന കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിന്റെ റിലീസ് ഇന്നാണ്. പ്രമുഖ എഡിറ്റർ എ മോഹനന്റെ മകനാണ് താരം.
பழையன கழிதலும், புதியன புகுதலும் 🌞#HappyPongal 🌾#Ravi#RaviMohan#RaviMohanStudios#RaviMohanFansFoundation pic.twitter.com/K8JEWuMYW8
— Ravi Mohan (@iam_RaviMohan) January 13, 2025
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here