‘തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവും ഇല്ല, പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രം’; നടന്‍ ജീവയുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

Jeeva

തെന്നിന്ത്യന്‍ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനായി നടന്‍ ജീവ. തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു.

തേനിയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു.

എന്നാല്‍ നല്ലൊരു പരിപാടിക്ക് വന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മറുപടി നല്‍കിയത്.

വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്നാല്‍ ജീവയുടെ ഈ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയിലുയരുന്നത്.

Also Read : ‘മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്, താന്‍ അതിന് ഇരയാണ്’; തുറന്നുപറഞ്ഞ് സംവിധായകന്‍ പ്രിയനന്ദനന്‍

അതേസമയം, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ തമിഴ്‌സിനിമ ലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റില്‍ കാരവനില്‍ ഒളിക്യാമറ വെച്ചതായും നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തത് താന്‍ കണ്ടെന്നുമാണ് രാധിക വെളിപ്പെടുത്തിയത്.

‘ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബൈലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തിയ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടതെന്ന് മനസിലായത്.

ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഞാന്‍ ഉപയോ?ഗിച്ചില്ല. ഞാന്‍ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’, രാധിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News