തമിഴ് സിനിമ സീരിയൽ താരം ജൂനിയർ ബാലയ്യ അന്തരിച്ചു

തമിഴ് താരം ജൂനിയർ ബാലയ്യ (70) അന്തരിച്ചു. ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ വലസരവക്കത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും. 2021 ലെ ‘യെന്നങ്ക സർ ഉംഗ സട്ടം’ എന്ന ചിത്രമാണ് ബാലാജി അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം.

ALSO READ:ഫോണ്‍ ചോര്‍ത്തല്‍ വിവാദം, ആപ്പിളിന്  ഐ ടി മന്ത്രാലയത്തിന്‍റെ നോട്ടീസ്

രഘു ബാലയ്യ എന്നാണ് ജൂനിയർ ബാലയ്യയുടെ യഥാർത്ഥ പേര്. 1975 ൽ മേൽനാട്ട് മരുമകൾ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ ജൂനിയർ ബാലയ്യ, പിന്നീട് കരഗാട്ടക്കാരൻ, സുന്ദര കാണ്ഠം, വിന്നർ, സട്ടൈ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. അജിത്ത് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ സിനിമയിലും പ്രധാന വേഷമാണ് ജൂനിയർ ബാലാജി കൈകാര്യം ചെയ്തത്.

ALSO READ:അനുവാദമില്ലാതെ സ്ത്രീ കെട്ടിപ്പിടിച്ച് ചെവിയിൽ നക്കി; പുരുഷന്മാരും ലൈം​ഗിക അതിക്രമത്തിന് ഇരയാകാറുണ്ട്; ദുരനുഭവം വെളിപ്പെടുത്തി യുവ ഗായകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News