‘ഹോ എന്തൊരു സിനിമയാണത്, അത്രയും മനോഹരമായിട്ടുണ്ട്, എന്ത് അടിപൊളിയായാണ്’; ആ മലയാള സിനിമയെ വാനോളം പുകഴ്ത്തി മാധവന്‍

Madhavan

മിന്നല്‍ മുരളി സിനിമയെ പുകഴ്ത്തി നടന്‍ മാധവന്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ മിന്നല്‍ മുരളി സിനമയെ പുകഴ്ത്തി സംസാരിച്ചത്.

ഹോളിവുഡിലെ അവഞ്ചേഴ്‌സ് പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കാണുമ്പോള്‍ കിട്ടുന്ന അതേ ഫീലായിരുന്നു മിന്നല്‍ മുരളി കണ്ടപ്പോഴും എനിക്ക് കിട്ടിയതെന്ന് മാധവന്‍ പറഞ്ഞു.

Also Read : പീഡനക്കേസ് ; നിവിൻ പോളിയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

മിക്ക മലയാള സിനിമകള്‍ കാണുമ്പോഴും എനിക്കങ്ങനെ തോന്നാറുണ്ട്. പക്ഷെ ഈയിടെ ഒരു മലയാള പടം കണ്ടപ്പോള്‍ എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടിയില്ല.

മിന്നല്‍ മുരളിയാണ് ആ സിനിമ. ഹോ എന്തൊരു സിനിമയാണത്. അത്രയും മനോഹരമായിട്ടുണ്ട്. എന്ത് അടിപൊളിയായാണ് ആ ചിത്രം എടുത്തുവെച്ചിരിക്കുന്നത്.

ഹോളിവുഡിലെ അവഞ്ചേഴ്‌സ് പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കാണുമ്പോള്‍ കിട്ടുന്ന അതേ ഫീലായിരുന്നു മിന്നല്‍ മുരളി കണ്ടപ്പോഴും എനിക്ക് കിട്ടിയത്. സംവിധായകന്‍ ബേസില്‍ ജോസഫ് എത്ര നന്നായിട്ടാണ് അത് എടുത്ത് വെച്ചിരിക്കുന്നത്,’മാധവന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News