കോളജ് വിദ്യാർഥികൾക്ക് ഫോൺ ആപ്പ് വഴി ലഹരി വിൽപന നടത്തി, തമിഴ് നടൻ മൻസൂർ അലിഖാൻ്റെ മകൻ അറസ്റ്റിൽ

ഫോൺ ആപ്പ് വഴി വിദ്യാർഥികൾക്ക് ലഹരി വിൽപന നടത്തുന്നതിനിടെ തമിഴ് നടൻ മൻസൂർ അലിഖാൻ്റെ മകൻ പൊലീസ് പിടിയിലായി. മൻസൂർ അലിഖാൻ്റെ മകൻ അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം, ചെന്നൈയിലെ മുകപ്പർ പ്രദേശത്തെ ഒരു സ്വകാര്യ കോളജിലുള്ള വിദ്യാർഥികൾക്ക് ഫോൺ ആപ്പ് വഴി മയക്കുമരുന്ന് വിറ്റ 5 കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 10 കോളജ് വിദ്യാർഥികളെ കൂടി പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് ലഹരി വിൽപനയിൽ തുഗ്ലക്കിനുള്ള പങ്ക് പൊലീസ് മനസ്സിലാക്കുന്നത്.

ALSO READ: യുആര്‍ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എംഎല്‍എമാര്‍ ആയി സത്യപ്രതിജ്ഞ ചെയ്തു

തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചെന്നൈ ജെജെ നഗർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അന്വേഷണത്തിൽ ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര്യ കോളജ് വിദ്യാർഥികൾക്ക് പ്രതികൾ വിൽക്കുന്നതായും മെത്താംഫെറ്റാമിൻ എന്ന മയക്കുമരുന്നിൻ്റെ വിൽപന പ്രതികൾ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News